കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ക്രിക്കറ്റ് കളിച്ചു, ആരു ജയിച്ചു?

  • By Sruthi K M
Google Oneindia Malayalam News

റോം: ലോകത്തില്‍ ആദ്യമായി മതസൗഹാര്‍ദം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വത്തിക്കാനില്‍ നടന്ന ക്രിക്കറ്റ് മത്സരത്തില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള മുസ്ലീം ടീം വിജയിച്ചു. പൊരിഞ്ഞ പോരാട്ടത്തിനൊടുവില്‍ അവസാന നിമിഷമാണ് വത്തിക്കാന്‍ ക്രിസ്ത്യന്‍ ടീമിനെ ഇംഗ്ലണ്ട് മുസ്ലീം ടീം മലര്‍ത്തിയടിച്ചത്. എന്നാല്‍, ഇതൊരു വിജയമോ, പരാജയമോ ആയി കാണുന്നില്ലെന്നാണ് വത്തിക്കാന്‍ ടീം മാനേജര്‍ വികാരി എമന്‍ ഒ ഹിഗിന്‍സ് വ്യക്തമാക്കിയത്.

ഇംഗ്ലണ്ട് ടീമിനോട് പരാജയം ഏറ്റുവാങ്ങിയ വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ് ടീം സന്തോഷത്തോടെയാണ് തിരിച്ചു മടങ്ങിയത്. കത്തോലിക്കരും, മുസ്ലീങ്ങളും ഒരുമിച്ചു കളിക്കുന്നതിലൂടെ വിശ്വാസികള്‍ തമ്മില്‍ സൗഹൃദത്തിന്റെ പാലം പണിയാന്‍ സാധിക്കും എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു മത്സരത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

cricket

റോമിലെ കപാനെല്ലെ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. വ്യാഴാഴ്ച ഇറ്റലിയില്‍ എത്തിയ മുസ്ലീം മൗണ്ട് സിസി ടീമിന് ഗംഭീര സ്വീകരണമായിരുന്നു ഏര്‍പ്പെടുത്തിയത്. സെന്റ് പീറ്റേസ് ബസിലക്കയും വത്തിക്കാന്‍ മ്യൂസിയവും ഇംഗ്ലണ്ട് മുസ്ലീം ടീം സന്ദര്‍ശിച്ചിരുന്നു. ഇരു ടീമുകളും ഒരുമിച്ച് പ്രാതല്‍ കഴിക്കുകയും കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്തു.

ഇവര്‍ തങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ എല്ലാ സേവനങ്ങള്‍ക്കും നന്ദിയുണ്ടെന്ന് മൗണ്ട് സിസി ടീം അദ്ധ്യക്ഷന്‍ ഹനീഫ് മയറ്റ് പറഞ്ഞു. വത്തിക്കാന്‍ തങ്ങളോട് കാണിച്ച ആതിഥ്യമര്യാദയില്‍ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൗണ്ട് ക്രിക്കറ്റ് ക്ലബിലെ അംഗങ്ങളില്‍ ഭൂരിഭാഗവും പാക് വംശജരായിരുന്നു. ലോകം ഇപ്പോള്‍ നേരിടുന്ന സാംസ്‌കാരിക സംഘര്‍ഷത്തിന് ചെറിയ രീതിയിലെങ്കിലും ആശ്വാസം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇങ്ങനെയൊരു മത്സരം സംഘടിപ്പിച്ചത്.

English summary
In a first for world sport, the Vatican cricket team took on an all-Muslim side from England Saturday with the home squad clinching narrow win in the final minutes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X