കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാവറയച്ചനും ഏവുപ്രാസ്യാമ്മയും ഇനി വിശുദ്ധര്‍

  • By Soorya Chandran
Google Oneindia Malayalam News

വത്തിക്കാന്‍: മലയാളികളുടെ അഭിമാനം വാനോളം ഉയര്‍ത്തി ചാവറ കുര്യാക്കോസ് ഏലിയാസച്ചനേയും ഏവുപ്രാസ്യാമ്മയേയും കത്തോലിക്ക സഭ വിശുദ്ധരായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ പോപ്പ് ഫ്രാന്‍സിസ് ആണ് ഇരുവരേയും വിശുദ്ധരായി പ്രഖ്യാപിച്ചത്.

കേരളത്തില്‍ നിന്ന് മുമ്പ് അല്‍ഫോന്‍സമ്മയെ മാത്രമായിരുന്നു വിശുദ്ധയായി പ്രഖ്യാപിച്ചിരുന്നത്. ഒരു ദിവസം രണ്ട് വിശുദ്ധരാണ് ഇപ്പോള്‍ കേരളത്തിന് ലഭിച്ചിരിക്കുന്നത്. ചാവറയച്ചന്റേയും ഏവുപ്രാസ്യാമ്മയുടേയും അത്ഭുത പ്രവര്‍ത്തികള്‍ നേരത്തെ തന്നെ കത്തോലിക്ക സഭയുടെ വിദഗ്ധ സമിതി അംഗീകരിച്ചിരുന്നു.

Saints Kerala

ഇവരെ കൂടാതെ മറ്റ് നാല് പേരെ കൂടി വിശുദ്ധരായി പ്രഖ്യാപിച്ചു. ഇറ്റലിയില്‍ നിന്നുള്ള ജിയോവാനി അന്തോനിയോ ഫരീന, ലുദവിക്കോ ദേ കസോറിയോ, നിക്കോള ദ ലുംഗോബര്‍ദി, അമാത്തോ റങ്കാണി എന്നിവരാണ് അവര്‍.

കര്‍ദ്ദിനാള്‍ ആഞ്ചേല അമാത്തോയാണ് നാമകരണ സംഘത്തലവന്‍. സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ മുന്നിലെ ബലിവേദിയില്‍ വാഴ്ത്തപ്പെട്ട ആറ് പേരേയും വിശുദ്ധരുടെ നിരയില്‍ ചേര്‍ക്കണമെന്ന് കര്‍ദ്ദിനാള്‍

മാര്‍പാപ്പയോട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. പിന്നീട് മാര്‍പ്പാപ്പ വാഴ്ത്തപ്പെട്ട ആറ് പേരേയും വിശുദ്ധരായി പ്രഖ്യാപിച്ചു. വത്തിക്കാനില്‍ വീണ്ടും മലയാള ഗാനം മുഴങ്ങി.

കേന്ദ്ര സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും പ്രതിനിധികള്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായി രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍, എംപിമാരായ ജോസ് കെ മാണി പി

രവീന്ദ്ര ബാബു എന്നിവരാണ് വത്തിക്കാനിലെത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളായി മന്ത്രി കെസി ജോസഫും പിജെ ജോസഫും ചടങ്ങില്‍ പങ്കെടുക്കാനെത്തി.നൂറ് കണക്കിന് മലയാളികളാണ് ചടങ്ങ് വീക്ഷിക്കാന്‍ വത്തിക്കാനിലെത്തിയത്.

English summary
Vatican declares Blessed Chavara Kuriakose Elias and Evuprasyamma Saints
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X