നരകം ഉണ്ടെന്ന്.. ആരാ നരകം ഇല്ലെന്ന് പറഞ്ഞേ.. പോപ്പിനെ തിരുത്തി വത്തിക്കാന്‍
വേറിട്ട നിലപാടുകളിലൂടെ വിശ്വാസികളുടെ ആരാദന പിടിച്ച് പറ്റിയ വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. നരകം ഇല്ലെന്നും ദുഷ്ടന്മാരുടെ മരണത്തോടെ അവരുടെ ആത്മാവ് നശിച്ച് പോകും എന്നുമായിരുന്നു പാപ്പ പറഞ്ഞതെന്നായിരുന്നു വാര്‍ത്ത.

പാപികളായവരുടെ ആത്മാക്കള്‍ നരഗത്തില്‍ പോകുമെന്ന കത്തോലിക്ക സഭാ നിലപാടില്‍ നിന്ന് സഭാ തലവന്‍ വ്യത്യസ്തമായ നിലപാട് നടത്തിയതോടെ സംഭവം വന്‍ ചര്‍ച്ചയായി. പാപ്പയെ എതിര്‍ത്തും അംഗീകരിച്ചും സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചു. എന്നാല്‍ പാപ്പ അങ്ങനെയൊരു പ്രസ്താവനയെ നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വത്തിക്കാന്‍.
മാര്‍പാപ്പ നരകം ഇല്ലെന്ന് പറഞ്ഞിട്ടില്ല. സഭയുടെ വിശ്വാസത്തിനെതിരായി അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ഇറ്റാലിയന്‍ പത്രമായ ലാ റിപ്പബ്ലിക്കയാണ് മാര്‍പാപ്പ പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ലേഖനം പ്രസിദ്ധീകരിച്ചത്. ലാ റിപബ്ലിക്കയിലെ മാധ്യമപ്രവര്ത്കനായ യൂജിന്യോ സ്കാല്‍ഫാരി മാര്‍പാപ്പയുമായി നടത്തിയ അഭിമുഖമായാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
എന്നാല്‍ ലേഖനത്തില്‍ വന്ന കാര്യങ്ങള്‍ ഒന്നും തന്നെ മാര്‍പാപ്പ പറഞ്ഞതല്ലെന്നും നിരീശ്വരവാദിയായ മാധ്യമപ്രവര്‍ത്തകന്റെ ഭാഗമാണ് ലേഖനത്തില്‍ എഴുതി ചേര്‍ത്തിരിക്കുന്നതെന്നും വത്തിക്കാന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. നരകം ഉണ്ടെന്നും അത് നിത്യമാണെന്നും മുന്‍പ് 2007ല്‍ പോപ്പ് ബെനഡിക്ട് പതിനാറാമനും 1999ല്‍ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയും പറഞ്ഞിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications