കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വത്തിക്കാന്‍ പോപ്പിന്‍റെ വേദിയില്‍ അപ്രതീക്ഷിത അതിഥി... അതിഥിക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം!

Google Oneindia Malayalam News

വത്തിക്കാന്‍ സിറ്റി: പോപ്പിനു മുന്നില്‍ കളിചിരിയും കുസൃതിയുമായി എത്തിയ കുരുന്ന് കൗതുകമായി. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാറുള്ള മാര്‍പാപ്പയുടെ വേദിയിലാണ് അപ്രതീക്ഷിതമായി എത്തിയ അഞ്ചു വയസുകാരന്‍ കൗതുകമായത്. കുഞ്ഞിന്‍റെ വരവോടെ വേദിയും സദസും പോപ്പും ചിരി നിര്‍ത്തിയില്ല. ഇക്കഴിഞ്ഞ നവംബര്‍ 28നാണ് അഞ്ച് വയസുകാരനായ അര്‍ജന്‍റീന സ്വദേശിയായ കുഞ്ഞ് മാര്‍പാപ്പ പങ്കെടുക്കുന്ന വത്തിക്കാനിലെ വേദിയിലേക്ക് ഓടിക്കയറിയത്.

<strong>പാർട്ടിക്കുളളിൽ മുറുമുറുപ്പ്, അഴിയെണ്ണുന്ന കെ സുരേന്ദ്രനെ പുറത്തിറക്കാൻ ബിജെപി ഹൈക്കോടതിയിലേക്ക്</strong>പാർട്ടിക്കുളളിൽ മുറുമുറുപ്പ്, അഴിയെണ്ണുന്ന കെ സുരേന്ദ്രനെ പുറത്തിറക്കാൻ ബിജെപി ഹൈക്കോടതിയിലേക്ക്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേദിയിലേക്ക് ഓടിക്കയറിയ കുഞ്ഞിനെ പിന്തിരിപ്പാക്കാന്‍ കുട്ടിയുടെ അമ്മ എത്തുകയും മാര്‍പാപ്പയോട് മാപ്പ് പറയുകയും ചെയ്തു. എന്നാല്‍ അമ്മയോടൊത്ത് വേദി വിടാന്‍ കുഞ്ഞ് തയാറായില്ല. ഉടന്‍ അവനെ വെറുതേ വിടാന്‍ പോപ്പ് ആവശ്യപ്പെടുകയും അമ്മ വേദിയിലാക്കി പോകുകയുംം ചെയ്തു. ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പ്രകാരം കുഞ്ഞ് ഓട്ടിസം ഉള്ളതാണെന്നും സംസാരവൈകല്യവും ഉള്ളതായും പറയുന്നു.

pope-francis34

കുഞ്ഞ് വേദിയിലെത്തി ചടങ്ങ് തടസപ്പെടുത്തിയെങ്കിലും പോപ്പ് യാതൊരു വൈഷമ്യവും പ്രകടിപ്പിച്ചില്ല. കുഞ്ഞിനായി പ്രാര്‍ത്ഥിക്കാനും അവനെ സംസാരിപ്പിക്കാനും സദസിനോട് ആവശ്യപ്പെടുകയും ചെയ്തു. 7000 ആളുകളുള്ള വേദി നിറഞ്ഞ കൈയടിയോടെയാണ് പോപ്പിന്‍റെ വാക്കുകളെ സ്വീകരിച്ചത്. കുഞ്ഞ് സംസാരിക്കില്ലെങ്കിലും അവന് എങ്ങനെ തന്‍റെ ആശയം പ്രകടിപ്പിക്കാമെന്ന് അറിയുമെന്ന് അദ്ദേഹം പറഞ്ഞു.

English summary
Vatican Pope Francis got an unexpected guest while he addressing public meeting which make the ambiance in smile and lightness
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X