Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെയും നെതന്യാഹുവിന്റെയും ലക്ഷ്യം മുസ്ലീം ഉന്‍മൂലനമെന്ന് വീണാ മാലിക്!!!

ഇസ്രയേല്‍ ചെകുത്താന്‍മാരുടെ രാജ്യമെന്നും വീണാ മാലിക്

കറാച്ചി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് പാക് ടെലിവിഷന്‍ അവതാരകയും നടിയുമായ വീണാ മാലിക് രംഗത്ത്. മോദിവിനെയും നെതന്യാഹുവിനെയും ഒരുപോലെ വിമര്‍ശിച്ച വീണാ മാലിക് ഇരുവരുടെയും ലക്ഷ്യം മുസ്ലീം ഉന്‍മൂലനമാണെന്ന് കുറ്റപ്പെടുത്തി. പാകിസ്താന്‍ ന്യൂസ് ചാനലില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ചാനല്‍ ട്വിറ്ററിലും ഷെയര്‍ ചെയ്തിട്ടുണ്ട്. ബ്രേക്കിങ്ങ് ന്യൂസ് വിത്ത് വീണ എന്ന പരിപാടിയിലായിരുന്നു വീണാ മാലിക്കിന്റെ പ്രതികരണം.

ഇന്ത്യയും ഇസ്രയേലും രാക്ഷസന്‍മാരുടെ രാജ്യങ്ങളാണെന്നാണ് വീണാ മാലിക് ആരോപിച്ചത്. മോദിയുടെയും നെതന്യാഹുവിന്റെയും ലക്ഷ്യം മുസ്ലീമുകളുടെ ഉന്‍മൂലനമാണെന്നും വീണ മാലിക് ആരോപിക്കുന്നു. ഇന്ത്യയും ഇസ്രയേലും കശ്മീരിനെയും പലസ്തീനെയും തകര്‍ത്തെന്നും ഇവിടങ്ങളിലെ പാവങ്ങളെ കൊന്നൊടുക്കിയെന്നും താരം വീഡിയോയില്‍ പറയുന്നു. ദുരുദ്ദേശപരമല്ലാതെ ഈ കൂടിക്കാഴ്ചയെ കാണാനാവില്ലെന്നും വീണ പറയുന്നു.

veenamalik

വിവാദങ്ങളുടെ തോഴിയാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഇന്ത്യക്കാര്‍ക്കും സുപരിചിതയായ വീണാ മാലിക്. മുന്‍ ഭര്‍ത്താവ് ആസാദ് ഘട്ടക്കുമായുള്ള വിവാഹ മോചന വാര്‍ത്തകളിലാണ് വീണ അവസാനമായി നിറഞ്ഞുനിന്നത്. ചില ബോളിവുഡ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+