5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുടെ ഉടമ; പക്ഷെ ജീവിതം ഭിക്ഷയെടുത്ത്; ആരാണ് വെൻ അജാൻ സിരിപന്യോ?
രാജ്യമുള്‍പ്പെടെ ലൗകിക ലോകത്തെ സകല സൗഭാഗ്യങ്ങളും വെടിഞ്ഞ് ആത്മീയ പാതയിലേക്ക് തിരിഞ്ഞ സിദ്ധാർത്ഥ രാജകുമാരനാണ് പിന്നീട് ലോകം അറിയുന്ന ശ്രീബുദ്ധനായി മാറിയത്. ആ ബുദ്ധപാത പിന്തുടർന്ന് ഇന്നും ലൗകികമായ എല്ലാ സുഖങ്ങളും വെടിഞ്ഞ് ഭിക്ഷയെടുത്തും മന്ത്രോച്ഛാരണങ്ങള്‍ ചെയ്തും ജീവിച്ച് പോരുന്ന നിരവധി ബുദ്ധഭിക്ഷുക്കള്‍ ലോകമെമ്പാടുമുണ്ട്. അത്തരത്തിലൊരു വ്യക്തിയാണ് മലേഷ്യന്‍ ശതകോടീശ്വരനായ ആനന്ദ കൃഷ്ണൻ്റെ ഏക മകൻ വെൻ അജാൻ സിരിപന്യോ.
തനിക്ക് കൈവന്ന് ചേരേണ്ട രാജ്യമാണ് 5 ബില്യണ്‍ ഡോളറിന്റെ ആസ്തി ഉപേക്ഷിച്ച വെൻ അജാൻ സിരിപന്യോ ഇന്ന് മറ്റ് ബുദ്ധ സന്യാസിമാർക്കൊപ്പം ഭിക്ഷയെടുത്തും മറ്റും ജീവിക്കുകയാണ്. മലേഷ്യയിലെ ഏറ്റവും ധനികരായ വ്യക്തികളിൽ ഒരാളാണ് ആനന്ദ കൃഷ്ണൻ. ടെലികോം, ഉപഗ്രഹങ്ങൾ, എണ്ണ, റിയൽ എസ്റ്റേറ്റ്, മാധ്യമം എന്നിങ്ങനെ വിവിധ മേഖലയില്‍ വ്യാപിച്ച് കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം.

അന്നുവരെ സകല ആർഭാഡത്തോടെയും ജീവിച്ച അജാൻ സിരിപന്യോ ബുദ്ധസന്യാസിയാകാനുള്ള തീരുമാനമെടുക്കുന്നത് തന്റെ 18-ാം വയസ്സിലാണ്. ബിസിനസ് രംഗത്ത് നിറഞ്ഞ് നില്‍ക്കുമ്പോഴും ബുദ്ധമത പാത പിന്തുടർന്ന വ്യക്തിയായിരുന്നു ആനന്ദ കൃഷ്ണൻ. തന്നോടൊപ്പം ബിസിനസ് നോക്കി നടത്തേണ്ട മകന്‍ ഇത്തരമൊരു തീരുമാനം എടുത്തപ്പോള്‍ എല്ലാവിധ പിന്തുണയുമായി ഒപ്പം നില്‍ക്കുകയായിരുന്നു ആ അച്ഛന്‍.
"അജാൻ സിരിപാൻയോയുടെ തിരഞ്ഞെടുപ്പ് പൂർണ്ണമായും അദ്ദേഹത്തിൻ്റെ സ്വന്തം ആയിരുന്നു, ആ തീരുമാനത്തെ കുടുംബം എല്ലാവിധ ബഹുമാനത്തോടെയും കാണുന്ന" ആനന്ദ കൃഷ്ണനെ ഉദ്ധരിച്ചുകൊണ്ട് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. സിരിപാൻയോയുടെ അമ്മ, മോംവജാരോങ്‌സെ സുപൃന്ദ ചക്രബാൻ, തായ് രാജകുടുംബാംഗമാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
തായ്‌ലൻഡിലെ ഒരു ബുദ്ധമത കേന്ദ്രത്തില വെച്ചാണ് സിരിപാൻയോ ആത്മിയതയിലേക്ക് കടക്കുന്നത്. തുടക്കത്തില്‍ അത്ര കഠിനമായ രീതിയിലേക്ക് പോയില്ലെങ്കിലും പിന്നീട് പൂർണ്ണമായും സന്യസ ജീവിതത്തിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ ഇരുപത് വർഷമായി ആശ്രമ ജീവിതം നയിച്ച് വരുന്ന അദ്ദേഹം തായ്‌ലൻഡ്-മ്യാൻമർ അതിർത്തിക്കടുത്തുള്ള ഡിതാവോ ഡം ആശ്രമത്തിലാണ് സ്ഥിര താമസം.
ഭൗതികവാദം ഉപേക്ഷിച്ച്, ലളിതമായി ജീവിക്കുകയും ഉപജീവനത്തിനായി മറ്റുള്ളവരുടെ ഔദാര്യത്തെ ആശ്രയിക്കുകയും ചെയ്യുന്ന ബുദ്ധമത തത്വങ്ങൾ പിന്തുടരുന്ന അദ്ദേഹം പലപ്പോഴും ഭിക്ഷാടനത്തിനായി ഇറങ്ങും. സന്യാസ ജീവിതം പിന്തുടരുമ്പോഴും കൃത്യമായ ഇടവേളകളില്‍ അദ്ദേഹം തന്റെ കുടുംബത്തെ സന്ദർശിക്കാന്‍ മറക്കാറില്ല. കുടുംബവുമായുള്ള ബന്ധം നിലനിര്‍ത്തുകയെന്ന ബുദ്ധമത അനുശാസനം സിരിപാൻയോ ഇക്കാര്യത്തിലും പിന്തുടരുന്നു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന്‍ കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications