കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഡുറോയെ തട്ടിക്കൊണ്ടുപോകാന്‍ യുഎസ്സിന്റെ കൊലയാളി സംഘം, വെനസ്വലയില്‍ അറസ്റ്റ്, പിന്നീട് സംഭവിച്ചത്!!

Google Oneindia Malayalam News

കാരക്കാസ്: വെനസ്വലയില്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയ 11 പേര്‍ അറസ്റ്റില്‍. അമേരിക്കയാണ് ഇതിന് പിന്നിലെന്ന് ഇവര്‍ വെളിപ്പെടുത്തി. അറസ്റ്റിലായ ലൂക്ക് ഡെന്‍മാന്‍ എന്നയാള്‍ അമേരിക്കന്‍ വംശജനാണ്. ഇയാള്‍ കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടിവി ചാനലില്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. കാരക്കാസ് വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത്, മഡുറോയെ വിമാനത്തില്‍ അമേരിക്കയിലേക്ക് തട്ടിക്കൊണ്ട് വരികയായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ പറഞ്ഞു. 11 പേരെയാണ് വെനസ്വല അറസ്റ്റ് ചെയ്തത്. യുഎസ് പൗരനായ ഐറാന്‍ ബെറിയും ഇക്കൂട്ടത്തിലുണ്ട്. ഇവരെ തീവ്രവാദികളായി മുദ്ര കുത്തിയിരിക്കുകയാണ്.

1

മഡുറോ പറയുന്നത് തന്നെ വധിക്കാനോ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടെന്നാണ്. ട്രംപ് നിയോഗിച്ച കൊലയാളം സംഘം കരീബിയന്‍ തീരം വഴി വെനസ്വേലയില്‍ എത്തി തന്നെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് മഡുറോ പറയുന്നു. വെനസ്വേലയില്‍ ഭരണ അട്ടിമറിക്കായി യുഎസ് ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ തന്നെയുള്ള ആരോപണമാണ്. ഈ തീവ്രവാദ കടന്നുകയറ്റത്തിന് നേരിട്ട് അനുമതി നല്‍കിയിരിക്കുന്നത് ഡൊണാള്‍ഡ് ട്രംപാണെന്ന് മഡുറോ പറഞ്ഞു. ലൂക് ഡെന്‍മാന്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് മഡുറോ ഇങ്ങനൊരു ആരോപണം ഉന്നയിച്ചത്. ഫ്‌ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സില്‍വര്‍ കോര്‍പ്പ് എന്ന കമ്പനിയുടെ തലവനായ ജോര്‍ദാന്‍ ഗോഡ്രോ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഗോഡ്രോ മുന്‍ യുഎസ് സൈനിക ഉദ്യോഗസ്ഥനാണ്. രണ്ട് യുഎസ് പൗരന്മാരുമായി ചേര്‍ന്ന് മഡുറോയെ തട്ടിക്കൊണ്ടുവരാനായിരുന്നു ലക്ഷ്യം. എന്നാല്‍ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. വെനസ്വേലയെ വിമോചിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും ഗോഡ്രോ പറഞ്ഞു. അതേസമയം ഗോഡ്രോ ആയുധക്കടത്തിന് ഇപ്പോള്‍ അന്വേഷണം നേരിടുന്ന വ്യക്തിയാണ്. യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്‌റ്റേറ്റ് വിഭാഗത്തിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഗോഡ്രോയുടെ പദ്ധതികളെ കുറിച്ച് അറിവുണ്ടായിരുന്നോ എന്നാണ് ചോദ്യം. ഇയാളുടെ കേസിനെ കുറിച്ചും അന്വേഷിച്ചു. ഗോഡ്രോയെ ഈ സാഹചര്യത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്.

ഗോഡ്രോ മഡുറോയെ തട്ടിക്കൊണ്ടുവരാനുള്ള പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നതായി തെളിവുകള്‍ സൂചിപ്പിക്കുന്നു. വെനസ്വലന്‍ വിമത സൈനിക ജനറല്‍ ക്ലൈവര്‍ അല്‍കാലയുമായി ചേര്‍ന്നായിരുന്നു ഈ നീക്കം. വെനസ്വലന്‍ സൈന്യത്തില്‍ നിന്ന് ഒളിച്ചോടി പോയ ഡസന്‍ കണക്കിന് പേരെ കൊളംബിയയിലെ രഹസ്യ ക്യാമ്പില്‍ എത്തിച്ച് പരിശീലനവും നല്‍കിയിരുന്നു. മഡുറോയെ തട്ടിക്കൊണ്ടുപോകാന്‍ ഇവരായിരുന്നു തയ്യാറെടുത്തത്. ഇയാളെ കൊളംബിയയില്‍ വെച്ചാണ് ആയുധം കടത്താന്‍ ശ്രമിച്ചതിന് പോലീസ് അസ്റ്റ് ചെയ്തു. ഒന്നര ലക്ഷം ഡോളറിന്റെ ഉപകരണങ്ങള്‍ ഇയാളുടെ കൈവശമുണ്ടായിരുന്നു. അതേസമയം ഗോഡ്രായെ വെനസ്വലയ്ക്ക് കൈമാറാന്‍ യുഎസ്സിനോട് ആവശ്യപ്പെടുമെന്ന് മഡുറോ വ്യക്തമാക്കി. എന്നാല്‍ തനിക്ക് ഈ മിഷനില്‍ പങ്കില്ലെന്നാണ് ട്രംപ് പറഞ്ഞത്.

English summary
venezuela captured us mercenary who was plotting to overthrow nicolas maduro
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X