കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിങ്കളും ചൊവ്വയും മാത്രം ജോലി... സത്യമോ?

  • By Neethu
Google Oneindia Malayalam News

കാരക്കസ്: ഞെട്ടേണ്ട സത്യം തന്നെയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്ചയില്‍ തിങ്കളും ചൊവ്വയും മാത്രം ജോലിയ്ക്ക് പോയാല്‍ മതി ബാക്കി ദിവസം വീട്ടില്‍ ഇരിക്കാം. ഇനിയിപ്പോള്‍ ജോലി ചെയ്യാം എന്ന് പറഞ്ഞാലും സര്‍ക്കാര്‍ സമ്മതിക്കില്ല, അതാണ് വെനിസ്വേലയിലെ അവസ്ഥ.

വെനിസ്വേല വൈസ് പ്രസിഡന്റ് അരിസ്റ്റോബുലയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയത്തില്‍ വെട്ടി ചുരിക്കല്‍ നടത്തിയത്. എന്ന് കരുതി ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കുകയൊന്നുമല്ല ലക്ഷ്യം. ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കാന്‍ അരിസ്റ്റോബുലയെ പ്രേരിപ്പിച്ച ഘടകം ഇതാണ്...

അവധി

അവധി


ഇങ്ങനെയും അവധിയോ എന്നാണ് കേള്‍ക്കുന്നവര്‍ വിചാരിക്കുന്നത്. എന്നാല്‍ സത്യമാണ് ആഴ്ചയില്‍ രണ്ട് ദിവസം മാത്രം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സര്‍വ്വീസ്.

 കാരണം

കാരണം


വെനിസ്വേലയില്‍ അനുഭവിക്കുന്ന എനര്‍ജി ക്രൈസിസാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ പ്രസിഡന്റിനെ പ്രേരിപ്പിച്ചത്.

 എനര്‍ജി ക്രൈസിസിന് അവധിയോ?

എനര്‍ജി ക്രൈസിസിന് അവധിയോ?


പറഞ്ഞു കേള്‍ക്കുന്ന അത്രയ്ക്കും നിസാരമല്ല വെനിസ്വേലയിലെ അവസ്ഥ. കടുത്ത വരള്‍ച്ച മൂലം ഡാമുകള്‍ വറ്റിയതാണ് വൈദ്യുതി മുടങ്ങാന്‍ കാരണമായത്.

 ഉപഭോഗം കുറയ്ക്കുന്നതിന്

ഉപഭോഗം കുറയ്ക്കുന്നതിന്


വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനാണ് ആഴ്ചയില്‍ നീണ്ട അവധി നല്‍കിയിരിക്കുന്നത്.

മഴയ്ക്കായ് കാത്തിരിക്കുന്നു

മഴയ്ക്കായ് കാത്തിരിക്കുന്നു


മഴ പെയ്യുന്നതും വരള്‍ച്ച അകലുന്നതും കാത്തിരിക്കുകയാണ് വെനിസ്വേലക്കാര്‍.

എല്‍ നിനോ

എല്‍ നിനോ


എല്‍ നിനോ പ്രതിഭാസമാണ് ഈ കടുത്ത വരള്‍ച്ചയ്ക്ക് കാരണമുണ്ടാക്കിയത്.

സാമ്പത്തിക പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധി

ഏറ്റവും കൂടുതന്‍ വൈദ്യുതി ഉപഭോഗം നടത്തുന്ന വെനസ്വേലയില്‍ വൈദ്യുതി ക്ഷാമം സാമ്പത്തിക പ്രതിസന്ധി കൂടിയാണ് വരുത്തി വെച്ചിരിക്കുന്നത്.

English summary
Venezuela's government has imposed a two-day working week for public sector workers as a temporary measure to help it overcome a serious energy crisis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X