കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ കണ്ട് നോട്ട് നിരോധനത്തിനിറങ്ങിയ വെനസ്വേലയ്ക്ക് പണി കിട്ടി.. ഒടുവില്‍ മോദിയുടെ ഗതിയും ഇതാകുമോ?

മരവിപ്പിച്ചിരിക്കുകയാണ് വെനസ്വേല ഇപ്പോള്‍. വലിയ ജനകീയ പ്രക്ഷോഭമാണ് നിരോധനത്തിനെതിരെ ഉയര്‍ന്നത്.

Google Oneindia Malayalam News

കാരക്കാസ്: ഇന്ത്യയില്‍ നോട്ട് നിരോധം പ്രഖ്യാപിച്ചതിന് പിറകേ മറ്റ് പല രാജ്യങ്ങളും ആ വഴിക്ക് നീങ്ങിത്തുടങ്ങിയിരുന്നു. കള്ളപ്പണം പിടിക്കലും കള്ളനോട്ട് ഇല്ലാതാക്കലും തന്നെ ആയിരുന്നു ലക്ഷ്യം.

മോദിയെ പിന്‍പറ്റിയ പ്രമുഖ ഇടത് രാഷ്ട്രമായിരുന്നു വെനസ്വേല. എന്നാല്‍ നോട്ട് നിരോധനം വെനസ്വേലയില്‍ അത്ര വിജയകരമല്ലെന്ന് തന്നെ പറയേണ്ടി വരും എന്ന് ഉറപ്പാണ്. കാര്യങ്ങള്‍ കൈവിട്ട് പോകും എന്ന് വന്നപ്പോള്‍ നോട്ട് നിരോധം തന്നെ മരവിപ്പിച്ചിരിക്കുകയാണ് വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മറുഡോ.

ഇന്ത്യക്കാരെ പോലെ ആയിരുന്നില്ല വെനസ്വേലക്കാര്‍. ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റവരാണ് അവര്‍. അതുകൊണ്ട് തന്നെ അവര്‍ നിശബ്ദരായി ഇരുന്നില്ല.

ഏറ്റവും വലിയ നോട്ട് നിരോധിച്ചു.

ഏറ്റവും വലിയ നോട്ട് നിരോധിച്ചു.

വെനസ്വേലയില്‍ പ്രചാരത്തിലുള്ള ഏറ്റവും മൂല്യം കൂടിയ നോട്ട് ആയിരുന്നു 100 ബൊളിവര്‍ നോട്ട്. ഇതാണ് ഒറ്റ പ്രഖ്യാപനത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മറുഡോ നിരോധിച്ചത്.

മെക്‌സിക്കോയില്‍ പൂഴ്ത്തിവച്ച് കള്ളപ്പണം

മെക്‌സിക്കോയില്‍ പൂഴ്ത്തിവച്ച് കള്ളപ്പണം

സ്വന്തം രാജ്യത്ത് മാത്രമല്ല, അയല്‍ രാജ്യത്തും വെനസ്വേലയുടെ കറന്‍സി നോട്ടുകള്‍ വ്യാപകമായി പൂഴ്ത്തി വച്ചിരുന്നു. ഇതിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇന്ത്യയിലെ പോലെ തന്നെ... നോട്ടുകളില്ല

ഇന്ത്യയിലെ പോലെ തന്നെ... നോട്ടുകളില്ല

ഇന്ത്യയില്‍ സംഭവിച്ചത് പോപലെ തന്നെ ആണ് വെനസ്വേലയിലും സംഭവിച്ചത്. പുതിയ നോട്ടുകള്‍ ആവശ്യത്തിന് അച്ചടിച്ച് എത്തിച്ചിരുന്നില്ല. ഇതോടെ ജനം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി.

ബാങ്കുകളില്‍ നീണ്ട നിര... കൊള്ളയും പ്രതിഷേധവും

ബാങ്കുകളില്‍ നീണ്ട നിര... കൊള്ളയും പ്രതിഷേധവും

ഇന്ത്യയിലെ പോലെ തന്നെ വെനസ്വേലയിലും ബാങ്കുകള്‍ക്ക് മുന്നില്‍ വന്‍ വരികള്‍ രൂപം കൊണ്ടും. പണം കിട്ടാതായപ്പോള്‍ പലുരും കടകള്‍ കൊള്ളയടിച്ചു. ജനക്കൂട്ടം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുക കൂടി ചെയ്തതോടെ എല്ലാം പിടിവിട്ടുപോയി.

 അട്ടിമറി ശ്രമം, ഗൂഢാലോചന... മറുഡോ പറയുന്നു

അട്ടിമറി ശ്രമം, ഗൂഢാലോചന... മറുഡോ പറയുന്നു

നോട്ട് എത്താതിരിക്കാന്‍ വേണ്ടി രാജ്യത്തിന് പുറത്ത് നിന്ന് തന്നെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണ് പ്രസിഡന്റ് മറുഡോയുടെ സംശയം. അട്ടിമറി ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിക്കുന്നുണ്ട്.

ജനുവരി 2 വരെ പഴയ നോട്ടുകള്‍

ജനുവരി 2 വരെ പഴയ നോട്ടുകള്‍

ജനുവരി രണ്ട് വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാം എന്നാണ് ഇപ്പോള്‍ മറുഡോ പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് വിമാനങ്ങളിലായി അച്ചടിച്ച പുതിയ നോട്ടുകള്‍ എത്തേണ്ടതായിരുന്നു. അതില്‍ ഒന്ന് വഴി തിരിച്ച് വിടപ്പെട്ടു, ഒന്നിന് പറക്കാനുള്ള അനുമതി തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.

ഇന്ത്യക്കാരെ പോലെ തന്നെ... ബാങ്ക് അക്കൗണ്ട് ഇല്ല

ഇന്ത്യക്കാരെ പോലെ തന്നെ... ബാങ്ക് അക്കൗണ്ട് ഇല്ല

ഇന്ത്യയില്‍ 30 ശതമാനം ജനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ഇല്ല എന്നാണ് കണക്കാക്കപ്പെടുന്നത്. വെനസ്വേലയില്‍ ഇത് 40 ശതമാനം വരും. ആളുകള്‍ തെരുവില്‍ ഇറങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

English summary
Venezuelan President Nicolas Maduro suspended on Saturday the elimination of the country's largest denomination bill, which had sparked cash shortages and nationwide unrest, saying the measure would be postponed until early January.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X