വിശ്വസുന്ദരിപ്പട്ടം മിസ് വെനസ്വേല ഗബ്രീല ഇസ്ലറിന്
മോസ്കോ: 2013 ലെ വിശ്വസുന്ദരിയെ തിരഞ്ഞെടുത്തു. മോസ്കോയില്‍ നടന്ന മത്സരത്തില്‍ വെനസ്വേലയിലെ സുന്ദരിയായ ഗബ്രീല ഇസ്ലാറാണ് വിശ്വസുന്ദരിയുടെ കരീടം ചൂടിയത്. 85 രാജ്യങ്ങളിലെ മത്സരാര്‍ത്ഥികളില്‍ നിന്നാണ് ഗബ്രീല ഇസ്ലാര് വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്.
സ്പെയിന് സുന്ദരിയായ പട്രീഷിയ യുറീന റോഡ്രിഗസാണ് ഒന്നാം റണ്ണറപ്പ്. ഇക്വഡോറിലെ സുന്ദരിയായ കോണ്‍സ്റ്റന്‍സ് ബെയ്സ് രണ്ടാം റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സുന്ദരി മാനസി മൊഗെ അവാസന പത്ത് പേരില്‍ ഇടം പിടിച്ചെങ്കിലും അവസാന അഞ്ചില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞില്ല.

വെനി വിഷ്വല്‍ ടിവി നെറ്റ് വര്‍ക്കില്‍ ജോലി ചെയ്യുകയാണ് ഇസ്ലര്‍. ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ ജോലി ഏതാണെന്ന് ചോദിച്ചാല്‍ ഈ ഇരുപത്തിയഞ്ചുകാരി പറയും മാതൃത്വമാണെന്ന്. മിസ് എലഗന്‍സ് പുരസ്കാരത്തിനും അര്‍ഹയായത് ഗബ്രേല തന്നെ.
2012ലെ വിശ്വസുന്ദരിയായിരുന്ന മിസ് യുഎസ്എ ഒലിവിയ കള്പ്പോയ വിശ്വസുന്ദരിപ്പട്ടം ഗബ്രീല ഇസ്ലാറിനെ അണിയിച്ചു. കഴിഞ്ഞ വര്‍ഷം 88 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളില്‍ നിന്നായിരുന്നു ഒലിവിയ കള്പ്പോയെ തിരഞ്ഞെടുത്തത്. വെനസ്വലയിലേക്ക് വീണ്ടും വിശ്വ സുന്ദരിപ്പട്ടം എത്തിച്ചതിന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മാഡോര് ട്വിറ്ററിലൂടെ ഇസ്ലറെ അഭിനന്ദിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications