• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൈനിക നടപടിക്ക് മടിയില്ലെന്ന് ഡൊണാൾഡ് ട്രംപ് !!! പുച്ഛിച്ചു തള്ളി വെനസ്വേല!!!

  • By Ankitha

കരക്കസ്: വെനസ്വേലക്ക് നേരെ സൈനിക നടപടി വേണമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പ്രസ്തവനക്കെതിരെ രൂക്ഷ വിമർശനം. ട്രംപിന്റെ പ്രസ്തവന രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ളകടന്നു കയറ്റമാണെന്നു വെനസ്വേലന്‍ വിദേശകാര്യമന്ത്രി ജോർജ് അരേസ. അമേരിക്കയുടെയും ട്രംപിന്‍റെ യുദ്ധക്കൊതിയാണ് ഇതിലൂടെ വ്യക്തമായതെന്ന് അരീസ പറഞ്ഞു.

ഇനി സമയപരിധിയില്ലാതെ സംസാരിക്കാം!!!! മൊബൈല്‍ വോയിസ് കോള്‍ നിരക്ക് കുറക്കുന്നു!!!

ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നിയമങ്ങൽക്ക് വിരുദ്ധമായ പ്രസ്താവനയാണ് ട്രംപ് നടത്തിയതെന്നും അരീസ കുറ്റപ്പെടുത്തി. ട്രംപിന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി ലോക നേതാക്കളും രംഗത്തെത്തിയിരുന്നു.വെനസ്വേലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ അമേരിക്കക്ക് മടിയില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. കൂടാതെ വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയുടെ സ്വേഛാധിപത്യ നിലപാടുകൾക്ക് അന്ത്യംവരുത്തണമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കും

രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കും

ഭീഷണിയുടെ സ്വരമുള്ള ട്രംപിന്റെ പ്രസ്തവനയെ പുച്ഛത്തോടെയാണ് വെനസ്വേല നോക്കികാണുന്നത്. എന്തു വില കൊടുത്തും രാജ്യത്തിന്റെ പരമാധികാരത്തെ സംരക്ഷിക്കുമെന്ന് വെനസ്വേല പ്രതിരോധമന്ത്രി വ്യക്തമാക്കിയിരുന്നു.മേഖലയിലെ സമാധാനാന്തരീക്ഷത്തിനും സ്ഥിരതയ്ക്കും ഭംഗം വരുത്തുന്ന തരത്തിൽ ലാറ്റിൻ അമേരിക്കയെയും കരീബിയൻ ജനതയേയും സംഘർഷത്തിലേക്ക് കൊണ്ടുപോകാനാണ് യുഎസ് ശ്രമിക്കുന്നതെന്ന് വിദേശകാര്യമന്ത്രി ജോർജ് ആരേസ പറഞ്ഞു.

 സൈനിക നടപടി

സൈനിക നടപടി

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഏകാധിപത്യ നടപടികൾക്കെതിരെ ട്രംപ് രംഗത്തെത്തിയത്. രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തിനെതിരെ വേണ്ടി വന്നാൽ സൈനിക നടപടി സ്വീകരിക്കുമെന്നു ട്രംപ് വ്യക്തമാക്കിയിരുന്നു.

യുഎസ് ഉപരോധം

യുഎസ് ഉപരോധം

പ്രസിഡന്റ് മഡുറോയ്ക്കും ചില ഉദ്യോഗസ്ഥർക്കുമെതിരെ യുഎസ് ഉപരോധം പ്രഖ്യാപ്പിച്ചിട്ടുണ്ട്. ഇതേസമയം മഡുറോയിൽ സമ്മർദംചെലുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പെറു വെനസ്വേലയുടെ സ്ഥാനപതിയെ പുറത്താക്കിയിരുന്നു.

മഡൂറോക്കെതിരെ പ്രതിപക്ഷം

മഡൂറോക്കെതിരെ പ്രതിപക്ഷം

വെനസ്വേലയിൽ മഡൂറിന്റെ ഭാര്യയും മകനുമടക്കം 545 സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങളാണ് അസംബ്ലിയിലുള്ളത്. രാജ്യത്തിന്റെ ഭരണഘടന മാറ്റിയൊഴുതുകയാണ് ഈ അസംബ്ലിയുടെ ലക്ഷ്യം. കൂടാതെ ഏകാധിപത്യരീതി ആവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മാസങ്ങളായി വെനസ്വേലയില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നു. രാജ്യത്ത് പലപ്പോഴായി ഉണ്ടായ സംഘര്‍ഷങ്ങളിലും മറ്റും 125 പേരാണ് കൊല്ലപ്പെട്ടത്. തികഞ്ഞ ഏകാധിപതിയായി മാറുകയാണെന്നു ജനാധിപത്യ സംഘടനകളും പ്രതിപക്ഷ പാർട്ടികളും ആരോപിക്കുന്നത്.

സ്ഥാനപതിമാരുടെ പുറത്താക്കൽ

സ്ഥാനപതിമാരുടെ പുറത്താക്കൽ

വെനസ്വേലന്‍ സ്ഥാനപതി ഡീഗോ മൊളേരോയെ പെറു പുറത്താക്കിയിരുന്നു. ഡീഗോ അഞ്ചുദിവസത്തിനകം രാജ്യം വിടണമെന്നും ഉത്തരവിട്ടു. മറുപടിയായി വെനസ്വേല പെറുവിന്റെ സ്ഥാനപതി കാര്‍ലോസ് റോസിയെ പുറത്താക്കി. വെനസ്വേലയിലെ ജനാധിപത്യവിരുദ്ധ നടപടികളോടുള്ള എതിര്‍പ്പിനെത്തുടര്‍ന്നാണിത്. മറുപടിയായി വെനസ്വേല പെറുവിന്റെ സ്ഥാനപതി കാര്‍ലോസ് റോസിയെ പുറത്താക്കിയത്

വെനസ്വേലയിൽ സംഘർഷം

വെനസ്വേലയിൽ സംഘർഷം

തിരഞ്ഞെടുപ്പു നീതിപൂർവമായിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി വൻ പ്രക്ഷോഭമാണു രാജ്യത്തു നടക്കുന്നത്. മഡൂറേയുടെ ഏകാധിപത്യരീതി ആവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മാസങ്ങളായി വെനസ്വേലയില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നു. രാജ്യത്ത് പലപ്പോഴായി ഉണ്ടായ സംഘര്‍ഷങ്ങളിലും മറ്റും 125 പേരാണ് കൊല്ലപ്പെട്ടത്

English summary
Venezuela's Foreign Minister Jorge Arreaza on Saturday slammed the warmongering declarations of the US President Donald Trump as "threats to peaceTrump's statement about not to "rule out" a military option in Venezuela was a "violation" of UN and international laws, Xinhua quoted Arreaza as saying.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more