പോലീസിനെ തുരത്താന്‍ എന്തിന് കല്ലുകള്‍... മലം നിറച്ച പാത്രങ്ങളുമായി പ്രതിഷേധക്കാര്‍!!! ഞെട്ടും...

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കാരക്കാസ്: നമ്മുടെ നാട്ടിലും പ്രക്ഷോഭങ്ങള്‍ പകതിവാണ്. പ്രക്ഷോഭകരെ ഒതുക്കാന്‍ പോലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകവും ന്തെിന്, ചിലപ്പോള്‍ വെടിവപ്പ് പോലും നടത്തും. പ്രതിഷേധക്കാരാണെങ്കില്‍ പോലീസിന് നേര്‍ക്ക് പെട്രോള്‍ ബോംബോ കല്ലോ ഒക്കെ എറിയും.

Read Also: 'കടപ്പുറം സുധാമണിക്ക് പട്ടാളക്കാര്‍ കാവല്‍നില്‍ക്കുമ്പോഴോ ബാലാ'... വീണ്ടും രശ്മി നായര്‍, പിന്നെ ബ്രാ

Read Also: വേദനയറിയാതെ നില്‍ക്കാന്‍ ഒരു ഗുളിക മതി!!! ഐസിസിന് വേണ്ടി ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി... 483 കോടി

എന്നാല്‍ ഇത്തരം പ്രത്യാക്രമണങ്ങളൊന്നും നമ്മുടെ പോലീസിനെ ഒരുതരത്തിലും ബാധിക്കാറില്ല. അതിപ്പോള്‍ എവിടെ ആയാലും പോലീസ് ഇങ്ങനെ തന്നെയാണ്.

പക്ഷേ വെനസ്വേലയിലെ പ്രക്ഷോഭകര്‍ക്ക് നേരെ വീശിപ്പിടിച്ച ലാത്തിയുമായി പോകുന്ന പോലീസുകാര്‍ ഒന്ന് അറയ്ക്കും. അറപ്പ് എന്ന് പറഞ്ഞാല്‍ ഛര്‍ദ്ദിച്ചാലും ഛര്‍ദ്ദിച്ചാലും തീരാത്തത്ര അറപ്പ്!!!

കടുത്ത പ്രതിസന്ധി

ഹ്യൂഗോ ഷാവേസിന് ശേഷം അധികാരത്തില്‍ വന്ന മഡുറോ സര്‍ക്കാരിന് ജനങ്ങളുടെ ഇഷ്ടം നേടാന്‍ കഴിഞ്ഞിട്ടില്ല. പണപ്പെരുപ്പം മൂന്നക്കം കടന്നതോടെ രാജ്യം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. തുടര്‍ന്നാണ് അതിശക്തമായ പ്രക്ഷോഭം തുടങ്ങുന്നത്.

അടിച്ചൊതുക്കുന്ന പോലീസ്

സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ അതുകൊണ്ടൊന്നും പിറകോട്ട് പോകാന്‍ ജനങ്ങള്‍ തയ്യാറല്ല.

മലം കൊണ്ടുള്ള ആക്രമണം

പ്രക്ഷോഭകര്‍ പോലീസിനെ നേരിടാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത് മലം ആണ്. അതിപ്പോള്‍ മനുഷ്യന്റേത് തന്നെ ആകണം എന്ന് നിര്‍ബന്ധം ഒന്നും ഇല്ലത്രെ.

അവര്‍ക്ക് ഗ്യാസ് എങ്കില്‍

പോലീസ് തങ്ങള്‍ക്ക് നേരെ ടിയര്‍ ഗ്യാസും ഗ്രനേഡും ഒക്കെ ഉപയോഗിക്കുമ്പോള്‍ തങ്ങള്‍ക്ക് നോക്കിയിരിക്കാന്‍ പറ്റുമോ എന്നാണ് ചോദ്യം. അവരുടെ കൈയ്യില്‍ ഗ്യാസ് ഉണ്ടെങ്കില്‍ തങ്ങളുടെ കൈയ്യില്‍ 'മലം' ഉണ്ടെന്നാണ് പ്രക്ഷോഭകാരികള്‍ പറയുന്നത്.

പൂപ്പൂടോവ് കോക്ക്‌ടെയ്ല്‍

പൂപ്പൂടോവ് കോക്ക്‌ചെയ്ല്‍ എന്നാണ് ഈ മലം ബോംബിനെ പ്രക്ഷോഭകര്‍ വിശേഷിപ്പിക്കുന്നത്. ഇതെങ്ങനെ നിര്‍മിക്കാം എന്നത് വിശദീകരിക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ വെനസ്വേലയില്‍ വൈറല്‍ ആയിക്കഴിഞ്ഞു.

ശേഖരിച്ച് വയ്ക്കുകയാണ്

ജനങ്ങള്‍ ഇപ്പോള്‍ മലം ശേഖരിച്ച് വയ്ക്കുകയാണ്. ചെറിയ പ്ലാസ്റ്റിക് പാത്രങ്ങളിലാണ് ഇത് നിറക്കുക. പോലീസ് ആക്രമണം തുടങ്ങുമ്പോള്‍ അവര്‍ക്ക് നേരെ ഇത് വീശി എറിയും.

ഷിറ്റ് മാര്‍ച്ച്

മലം ബോംബുകളുമായി മുന്നേറുന്ന പ്രതിഷേധത്തെ ചിലര്‍ വിശേഷിപ്പിക്കുന്നത് 'ഷിറ്റ് മാര്‍ച്ച്' എന്നാണ്. സംഗതി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയും ആണ് ഇപ്പോള്‍.

പരിക്കേല്‍പ്പിക്കണ്ട... പകരം

ചിലര്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് പകരം ചില്ല് പാത്രങ്ങളും മലം ബോംബ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യരുത് എന്നാണ് ഭൂരിഭാഗത്തിന്റേയും നിലപാട്. പോലീസുകാരെ നാറ്റിക്കുക എന്നത് മാത്രമാണ് ലക്ഷ്യം, അല്ലാതെ പരിക്കേല്‍പിക്കുകയല്ലെന്നാണ് ഇവര്‍ പറയുന്നത്.

മരുന്നില്ലാത്ത കാലത്ത്

രാജ്യം കടുത്ത മരുന്ന് ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. ആ സമയത്ത് മലം ബോംബുകള്‍ ഉപയോഗിക്കുന്നത് പല പകര്‍ച്ച വ്യാധികളും പടര്‍ന്നുപിടിക്കാന്‍ കാരണമാകും എന്ന് ആക്ഷേപം ഉന്നയിക്കുന്നവരും കുറവല്ല.

വ്യത്യസ്തമായ പ്രതിഷേധങ്ങള്‍

എന്തായാലും വെനസ്വേലയില്‍ ജനരോഷം ശക്തമാണ്. വ്യത്യസ്തമായ അനേകം സമരമുറകളാണ് അവര്‍ പരീക്ഷിക്കുന്നത്. എന്തായാലും ഇത്തരം പ്രത്യാക്രമണം രീതികള്‍ നമ്മുടെ നാട്ടില്‍ എത്താത്തത് ഭാഗ്യം തന്നെ ആണ്.

English summary
Venezuelan protesters resorted to throwing excrement bombs known as 'poopootov' cocktails at police during the messiest day of the six-week wave of riots.
Please Wait while comments are loading...