കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെറോണ വൈറസ് രോഗത്തെക്കുറിച്ച് കൂടുതല്‍ ആശങ്ക; 'എച്ച്‌ഐവിയെ നമ്മള്‍ ഉള്‍കൊണ്ടില്ലേ'

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിലനില്‍ക്കുകയാണ്. കൂടുതല്‍ ഇളവുകളോടെ മെയ് 17 ന് ശേഷവും ലോക്ക്ഡൗണ്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

ആഗോള തലത്തില്‍ 44 ലക്ഷം പേര്‍ക്കും ഇന്ത്യയില്‍ ഇതിനകം 77889 പേര്‍ക്കും കൊറാണ വൈറസ് ബാധിച്ചു കഴിഞ്ഞു. മരണസംഖ്യയും ഭയപ്പെടുത്തുന്നതാണ്. ലോകത്ത് ഇതുവരേയും മൂന്ന് ലക്ഷത്തിനടുത്ത് ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്. ഇതിനോടൊപ്പം ആശങ്കപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ടാണ് ലോകാരോഗ്യസംഘടന പുറത്ത് വിടുന്നത്.

ട്രെയിനുകള്‍ക്ക് പുറമേ പ്രത്യേകം ആഭ്യന്തര വിമാന സര്‍വ്വീസുകളും; 19 മുതല്‍ ആരംഭിക്കുംട്രെയിനുകള്‍ക്ക് പുറമേ പ്രത്യേകം ആഭ്യന്തര വിമാന സര്‍വ്വീസുകളും; 19 മുതല്‍ ആരംഭിക്കും

പൂര്‍ണ്ണമായും ഇല്ലാതാവില്ല

പൂര്‍ണ്ണമായും ഇല്ലാതാവില്ല

കൊറോണ വൈറസ് ഒരിക്കലും ലോകത്ത് നിന്നും പൂര്‍ണ്ണമായി വിട്ടുപോകില്ലായെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഒപ്പം ജനങ്ങള്‍ കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ പ്രാപ്തരാവേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കി. കൊറോണ വൈറസ് രോഗ വ്യാപനം തടയുന്നതിനായി വിവിധ രാജ്യങ്ങളില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവുകള്‍ നല്‍കിവരികെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

 പുതിയ വൈറസ്

പുതിയ വൈറസ്

'മനുഷ്യര്‍ക്കിടയിലേക്ക് ആദ്യമായി ഒരു പുതിയ വൈറസ് കൂടി കടന്നു വന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇതിനെ പൂര്‍ണ്ണമായും മറികടക്കാന്‍ എപ്പോഴാണ് സാധ്യമാവുകയെന്ന പ്രവചിക്കാന്‍ കഴിയില്ല,' ലോകാരോഗ്യ സംഘടന എമര്‍ജന്‍സീസ് ജയറക്ടര്‍ മിഖായേല്‍ റയാന്‍ പറഞ്ഞു. കൊറോണ വൈറസ് സാധാരണമായ വൈറസായി മാറുമെന്നും അത് ഒരിക്കലും ലോകത്ത് നിന്നും പൂര്‍ണ്ണമായും തുടച്ച് മാറ്റപ്പെടില്ലെന്നും മിഖായേല്‍ വ്യക്തമാക്കി.

 എച്ച്‌ഐവി

എച്ച്‌ഐവി

എച്ച്‌ഐവി ഒരിക്കലും പൂര്‍ണ്ണമായും ഇല്ലാതാവുന്നില്ല. എന്നാല്‍ നമ്മള്‍ അതിനെ ഉള്‍കൊണ്ട് കഴിഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രങ്ങള്‍ ലഘൂകരിക്കുന്നത് കൊണ്ട് ഇത് ഒരിക്കലും രണ്ടാമത്തെ വലിയ രീതിയിലുള്ള രോഗ ബാധക്ക് കാരണമാകില്ലെന്ന് പറയാന്‍ കഴിയില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

 ജാഗ്രത

ജാഗ്രത

'പല രാജ്യങ്ങളും കൊറോണ വൈറസിന് പ്രതിരോധിക്കുന്നതിനായി വ്യത്യസ്ത മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഞങ്ങള്‍ ഇപ്പോഴും ശുപാര്‍ശ ചെയ്യുന്നത് എപ്പോഴും ജാഗരൂകരായിരിക്കുകയെന്നതാണ്. ' മിഖായേല്‍ പറഞ്ഞു

ഒരുപാട് ദൂരം

ഒരുപാട് ദൂരം

രാജ്യങ്ങള്‍ സാധാരണ രീതിയിലേക്ക് മടങ്ങാന്‍ ഇനിയും ഒരുപാട് ദുരം സഞ്ചരിക്കേണ്ടതുണ്ടെന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതോടെയോ ലോക്ക്്ഡൗണില്‍ ഇളവ് പ്രഖ്യാപിക്കുന്നതോടെയോ എന്തെങ്കിലും മികച്ചത് സംഭവിക്കുമെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍ രണ്ടും അപകടകരമായാ ചിന്തയാണെന്നും മിഖായേല്‍ പറഞ്ഞു.

റഷ്യയിലും

റഷ്യയിലും

ലോകത്തിതുവരേയും കൊറോണ വൈറസ് രോഗത്ത് തുടര്‍ന്ന് 297785 പേരാണ് മരണപ്പെട്ടിരിക്കുന്നത്. യുഎസിന് പിന്നാലെ റഷ്യയിലും കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. 24 മണിക്കൂറിനിടെ പതിനായിത്തിലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്.

Recommended Video

cmsvideo
എല്ലാത്തിനും തുടക്കം ചൈനയിലെ ഈ ലാബ് | Oneindia Malayalam
മഹാരാഷ്ട്ര

മഹാരാഷ്ട്ര

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊറോണ പോസിറ്റീവ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഒമ്പത് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചത്. കൊറോണ ബാധിച്ച് ഇതുവരേയും 2544 പേരാണ് ഇതുവരേയും മരണപ്പെട്ടത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്.

English summary
very Hard to Predict When we Will Prevail Over Coronavirus Said WHO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X