കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഹങ്കാരം വെടിഞ്ഞ് ട്രംപും; അമേരിക്കയില്‍ വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുന്നു, മരണം 2 ലക്ഷം കടന്നേക്കും

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ആദ്യഘട്ടത്തില്‍ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടെന്ന വിമര്‍ശനം തുടക്കം മുതല്‍ ശക്തമായിരുന്നു. തിരിഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ നടക്കുന്നതിനാല്‍ കൊറോണ വൈറസ് മുന്നറിയിപ്പുകളെ അവഗണിച്ചെന്നായിരുന്നു പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം.

ട്രംപിന്‍റെ തന്നെ ചില പരാമര്‍ശങ്ങളും വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടി. മരണസംഖ്യ കണക്കാക്കിയാല്‍ ഫ്ലൂവിന്‍റെയത്രയും ഗുരുതരമല്ല കൊവിഡ് 19 എന്നായിരുന്നു ട്രംപ് പറഞ്ഞത്. 2019 ല്‍ ഫ്ലൂ ബാധിച്ച് 3700 അമേരിക്കക്കാരാണ് മരിച്ചത്. ഓരോ വര്‍ഷവും 27000-നും 70000-നും ഇടയില്‍ ആളുകള്‍ ഇത്തരത്തില്‍ ഫ്ലൂ ബാധിച്ച് മരിക്കുന്നുണ്ട്. അപ്പോഴൊന്നും നിയന്ത്രണം ഏര്‍പ്പെടുത്താറില്ലെന്നുമായിരുന്നും ട്രംപ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഈ വാക്കുകളെല്ലാം മറന്ന് യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറായിരിക്കുകയാണ് ട്രംപ് ഇപ്പോള്‍..

നേരിടാന്‍ പോകുന്നത്

നേരിടാന്‍ പോകുന്നത്

അമേരിക്ക നേരിടാന്‍ പോകുന്നത് വേദന നിറഞ്ഞ രണ്ടാഴ്ച്കാലമാണെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ചൊവ്വാഴ്ച വ്യക്തമാക്കിയത്. കൊറോണ വൈറസ് ബാധ മൂലം 2.4 ലക്ഷത്തോളം അമേരിക്കകാരുടെ വരെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയ വേദനകള്‍ ഉണ്ടാകാന്‍ പോവുകയാണ്. വേദന നിറഞ്ഞ രാണ്ടാഴ്ചക്കാലമാണ് വരാനിരിക്കുന്നത്. ആ ദിനങ്ങളെ നേരിടാന്‍ എല്ലാ അമേരിക്കക്കാരും തയ്യാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ദേശങ്ങള്‍ പാലിച്ചാല്‍

നിര്‍ദേശങ്ങള്‍ പാലിച്ചാല്‍

ജനങ്ങള്‍ അതീവ ജാഗ്രത തുടരണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ട്രംപ് ആവര്‍ത്തി. പ്ലേഗിന് സമാനമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. കൊറോണ വൈറസിന് നേരിടാന്‍ മാന്ത്രിക വാക്സിനോ തെറപ്പിയോ ഇല്ല. കൃത്യമായ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പ്രതിസന്ധി മറികടക്കാമെന്ന് കൊവിഡ് 19 റെസ്‌പോണ്‍സ് കോഓഡിനേഷന്‍ തലവന്‍ ഡിബോറബെര്‍ക്‌സ് പറഞ്ഞു.

2 ലക്ഷം വരെ

2 ലക്ഷം വരെ

വൈറസ് പടരുന്നത് തടഞ്ഞില്ലെങ്കില്‍ അമേരിക്കയില്‍ 2 ലക്ഷം വരെ മരണം സംഭവിച്ചേക്കാമെന്ന് വൈറ്റ് ഹസിലെ കോവിഡ് പ്രതിരോധ വിഭാഗം മേധാവി ഡോ. ആന്‍റണി ഫൗസിയും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ അമേരിക്കയിലെ 10 ലക്ഷത്തിന് മുകളിലുള്ള ജനതയെ കൊറോണ വൈറസ് ബാധിക്കുമെന്നും ഒരു ലക്ഷം മുതില്‍ രണ്ട് ലക്ഷം വരെ മരണം സംഭവിച്ചേക്കാമെന്നാണ് ഫൗസി അഭിപ്രായപ്പെട്ടത്.

സങ്കീര്‍ണ്ണമാക്കുന്നത്

സങ്കീര്‍ണ്ണമാക്കുന്നത്

രോഗികളുടെ എണ്ണം ദിവസവും കുതിച്ചുയരുകയാണ്. ഇതിന് അനുസരിച്ച് ആശുപത്രികളില്‍ സൗകര്യങ്ങളില്ലാത്തതാണ് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം ഇതേ നിരക്കില്‍ വര്‍ധിച്ചാല്‍ രണ്ടാഴ്ചയ്ക്കകം ന്യൂയോര്‍ക്ക് അടക്കമുള്ള നഗരങ്ങളിലെ ആശുപത്രികള്‍ നിറഞ്ഞു കവിയും. നിലവില്‍ തന്നെ മരുന്നും മറ്റ് സംവിധാനങ്ങളും പരിമിതമാണെന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ ഡോ. ഫൗസി പറഞ്ഞത്.

800 മരണം

800 മരണം

നിലവില്‍ അമേരിക്കയില്‍ കാര്യങ്ങള്‍ വലിയ സങ്കീര്‍ണതയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. യുഎസില്‍ മാത്രം ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 800 മരണങ്ങളാണ്. ഇതോടെ അമേരിക്കയില്‍ ആകെ മരിച്ചവരുടെ എണ്ണം 3700 ആയി. വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത് ചൈനയുടേതിനേക്കാള്‍ ഉയര്‍ന്ന സംഖ്യയാണ് ഇത്. ഔദ്യോഗിക കണക്ക് പ്രകാരം 3282 പേരാണ് ചൈനയില്‍ ഇതുവരെ കോവിഡ്-19 ബാധിച്ച് മരിച്ചത്.

Recommended Video

cmsvideo
ഏപ്രില്‍ 30 വരെ അമേരിക്ക നിയന്ത്രണത്തിലേയ്ക്ക് | Oneindia Malayalam
ലോകത്ത്

ലോകത്ത്

മരണനിരക്കില്‍ ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ മൂന്നാമതെത്തിയിട്ടുണ്ട് ഇപ്പോള്‍ അമേരിക്ക. രോഗബാധിതരുടെ എണ്ണം അമേരിക്കയില്‍ 2 ലക്ഷത്തോട് അടുക്കുകയാണ്. 188524 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ലോകത്ത് കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 42000 കടന്നു. 150 ലേറെ രാജ്യങ്ങളില്‍ നിന്നായി 42146 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 4000 മരണങ്ങളാണ് സംഭവിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണ് ഇത്.

 കോവിഡ് മരണം 42000 കടന്നു; അമേരിക്കയും വിറക്കുന്നു, 24 മണിക്കൂറിനുള്ളില്‍ 800 മരണം,ചൈനയേയും മറികടന്നു കോവിഡ് മരണം 42000 കടന്നു; അമേരിക്കയും വിറക്കുന്നു, 24 മണിക്കൂറിനുള്ളില്‍ 800 മരണം,ചൈനയേയും മറികടന്നു

 കൊവിഡ് 19: ഗുജറാത്തിൽ സമൂഹ വ്യാപനമെന്ന് ആശങ്ക, പലരിലേക്കും വൈറസെത്തിയ വഴി അജ്ഞാതം! കൊവിഡ് 19: ഗുജറാത്തിൽ സമൂഹ വ്യാപനമെന്ന് ആശങ്ക, പലരിലേക്കും വൈറസെത്തിയ വഴി അജ്ഞാതം!

English summary
very, very painful two weeks; donald Trump warns america
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X