കുതിരപ്പന്തയത്തിലെ ഹീറോയ്ക്ക് ഒടുവില്‍ ദയാവധം, ഈ കുതിരയുടെ മരണം കണ്ണ് നനയിക്കും
റിയാദ്: കുതിരപ്പന്തയങ്ങളില്‍ ഒന്നാമതെത്തി എന്നും വിജയം മാത്രം ഉടമയ്ക്ക് സമ്മാനിച്ച കുതിരയ്ക്ക് ദയാവധം. സൗദി അറേബ്യയിലാണ് പന്തയ പ്രേമികളുടെ പോലും കണ്ണുനനയിച്ച ദയാവധം നടന്നത്. അടുത്തിടെ നടന്ന ഒരു പന്തയത്തിനിടെ കുതിരയുടെ കാലുകള്‍ക്ക് പരിക്കേറ്റിരുന്നു. ഈ പരിക്കാണ് ദയാവധത്തിലേയ്ക്ക് നയിച്ചത്.
പടിഞ്ഞാറന്‍ അലൂല പട്ടണത്തില്‍ ഒരു പന്തയത്തില്‍ പങ്കെടുക്കുന്നതിനിടെ ഏറ്റവും മുന്‍പില്‍ ഒടുകയായിരുന്ന കുതിര നില തെറ്റി ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. വീഴ്ചയില്‍ മുന്‍കാല്‍ ഒടിഞ്ഞു.

ഒടിഞ്ഞകാല്‍ ശസ്ത്രക്രിയയിലൂടെ ഭേദമാക്കാന്‍ കഴിയില്ലെന്ന് മൃഗ ഡോക്ടര്‍മാര്‍ വിധിയെഴുതി. കാലിനേറ്റ പരിക്കില്‍ വേദനയും അസഹനീയമായിരുന്നു. ഈ ഒരു അവസ്ഥയില്‍ കുതിരയെ ദയാവധത്തിന് ഇരയാക്കുകയാണ് നല്ലതെന്ന് ഡോക്ടര്‍ വിധിയ്ക്കുകയും ചെയ്തു. ഏറെ വേദന അനുഭവിച്ച് കുതിര ചാകുന്നതിനെക്കാള്‍ ദയാവധമാണ് യോജിച്ചതെന്നായിരുന്നു ഡോക്ടറുടെ വാദം. എന്തായാലും കുതിരയെ ദയാവധത്തിന് ഇരയാക്കി.












Click it and Unblock the Notifications