കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂച്ചയെ കൊന്ന് ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റു ചെയ്ത മൃഗഡോക്ടര്‍ക്ക് പണി കിട്ടി

  • By Mithra Nair
Google Oneindia Malayalam News

ടെക്‌സാസ് : പൂച്ചയെ അമ്പെയ്തു കൊന്നതിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത മൃഗഡോക്ടറുടെ പണി പോയി. സംഭവം അങ്ങ് അമേരിക്കയിലാണ് കെട്ടോ.

യു.എസിലെ ടെക്‌സാസില്‍ മൃഗഡോക്ടറായ ക്രിസ്‌റ്റെന്‍ ലിന്‍ണ്ട്‌സെയാണ് പൂച്ചയെ കൊന്ന് പുലിവാലു പിടിച്ചത്.പിന്‍കഴുത്തില്‍ തറച്ച അമ്പില്‍ പൂച്ചയെ ഉയര്‍ത്തിപ്പിടിച്ച് ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രമാണ് ലിന്‍ണ്ട്‌സെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

cat1.

തന്റെ ആദ്യത്തെ അമ്പെയ്ത്ത് വേട്ടയാണെന്നും തനിക്ക് കിട്ടിയ ഈ അവാര്‍ഡില്‍ സന്തോഷമുണ്ടെന്നും ലിന്‍ണ്ട്‌സെ ചിത്രത്തിന് കുറിപ്പും നല്‍കിയിരുന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ രംഗത്തെത്തി. ഒരു മൃഗഡോക്ടര്‍ ഇത്തരത്തിലൊരു ക്രൂരത ചെയ്തത് മൃഗസ്‌നേഹികളെ വേദനിപ്പിച്ചു.

cat2.jpg

ലിന്‍ണ്ട്‌സെയെ ജോലിയില്‍ നിന്നും പുറത്താക്കണമെന്ന പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേര്‍ രംഗത്തെത്തി. പ്രതിക്ഷേധം കൂടുതല്‍ ശക്തമായതോടെ ലിന്‍ണ്ട്‌സെയെ ജോലിയില്‍ നിന്നും നീക്കം ചെയ്തു

English summary
veterinarian in rural Texas captured the web's attention this weekend after appearing in a Facebook photo holding up a dead cat she claims to have killed with a bow and arrow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X