ജോണ്‍ പോള്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് മോഷ്ടിച്ചു
റോം: അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ തിരുശേഷിപ്പുകള്‍ മോഷണം പോയി. റോമിലെ മലന്പ്രദേശത്തുള്ള ഒരു ഗ്രാമത്തിലെ പള്ളിയില്‍ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പുകളാണ് മോഷണം പോയത്.
വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട മാര്‍പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമന്. ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. പാപ്പയുടെ രക്തം സൂക്ഷിച്ചിരുന്ന കുപ്പിയാണ് മോഷണം പോയത്. ഇതോടൊപ്പം മാര്‍പാപ്പ ഉപയോഗിച്ചിരുന്ന യേശുദേവന്റെ ക്രൂശിത രൂപവും നഷ്ടപ്പെട്ടിട്ടുണ്ട്.

ജനുവരി 26 നാണ് മോഷണം നടന്നതെന്ന് കരുതുന്നു. പള്ളിയിലെ തിരുശേഷിപ്പ് സൂക്ഷിപ്പുകാരനാണ് വിവരം ആദ്യം അറിയുന്നത്. അമ്പത് പേരടങ്ങുന്ന പോലീസ് സംഘമാണ് മോഷണം അന്വേഷിക്കുന്നത്. പോലീസ് നായക്കളുടെ സേവനവും ഇവര്‍ ഉപയോഗിക്കുന്നുണ്ട്.
അബ്രുസോ മേഖലയിലെ ചര്‍ച്ച് ഓഫ് സാന്‍ പിട്രോ ഡെല്ല ലെന്കയില് നിന്നാണ് തിരുശേഷിപ്പുകള്‍ മോഷണം പോയത്. തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന സ്വര്‍ണം കൊണ്ട് നിര്‍മിച്ച കവചിത പാത്രവും മോഷണം പോയിട്ടുണ്ട്.
മോഷണത്തിന്റെ ഉദ്ദേശം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ മാര്‍പാപ്പയുടെ തിരുശേഷിപ്പിന്റെ മൂല്യം പതിന്മടങ്ങ് ഉയരും. ഇത് വില്പന നടത്തുകയാണോ ലക്ഷ്യം എന്ന് സംശയിക്കുന്നുണ്ട്. അല്ലെങ്കില്‍ ഭക്ത്യാദരപൂര്‍വ്വം സൂക്ഷിക്കുന്നതിന് വേണ്ടി ആരെങ്കിലും കടത്തിക്കൊണ്ട് പോയതാകാമെന്നും സംശയമുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications