കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോണ്‍ പോള്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് മോഷ്ടിച്ചു

  • By Soorya Chandran
Google Oneindia Malayalam News

റോം: അന്തരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പുകള്‍ മോഷണം പോയി. റോമിലെ മലന്പ്രദേശത്തുള്ള ഒരു ഗ്രാമത്തിലെ പള്ളിയില്‍ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പുകളാണ് മോഷണം പോയത്.

വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട മാര്‍പാപ്പയാണ് ജോണ്‍ പോള്‍ രണ്ടാമന്‍. ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. പാപ്പയുടെ രക്തം സൂക്ഷിച്ചിരുന്ന കുപ്പിയാണ് മോഷണം പോയത്. ഇതോടൊപ്പം മാര്‍പാപ്പ ഉപയോഗിച്ചിരുന്ന യേശുദേവന്റെ ക്രൂശിത രൂപവും നഷ്ടപ്പെട്ടിട്ടുണ്ട്.

John Paul

ജനുവരി 26 നാണ് മോഷണം നടന്നതെന്ന് കരുതുന്നു. പള്ളിയിലെ തിരുശേഷിപ്പ് സൂക്ഷിപ്പുകാരനാണ് വിവരം ആദ്യം അറിയുന്നത്. അമ്പത് പേരടങ്ങുന്ന പോലീസ് സംഘമാണ് മോഷണം അന്വേഷിക്കുന്നത്. പോലീസ് നായക്കളുടെ സേവനവും ഇവര്‍ ഉപയോഗിക്കുന്നുണ്ട്.

അബ്രുസോ മേഖലയിലെ ചര്‍ച്ച് ഓഫ് സാന്‍ പിട്രോ ഡെല്ല ലെന്‍കയില്‍ നിന്നാണ് തിരുശേഷിപ്പുകള്‍ മോഷണം പോയത്. തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന സ്വര്‍ണം കൊണ്ട് നിര്‍മിച്ച കവചിത പാത്രവും മോഷണം പോയിട്ടുണ്ട്.

മോഷണത്തിന്റെ ഉദ്ദേശം സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ മാര്‍പാപ്പയുടെ തിരുശേഷിപ്പിന്റെ മൂല്യം പതിന്‍മടങ്ങ് ഉയരും. ഇത് വില്‍പന നടത്തുകയാണോ ലക്ഷ്യം എന്ന് സംശയിക്കുന്നുണ്ട്. അല്ലെങ്കില്‍ ഭക്ത്യാദരപൂര്‍വ്വം സൂക്ഷിക്കുന്നതിന് വേണ്ടി ആരെങ്കിലും കടത്തിക്കൊണ്ട് പോയതാകാമെന്നും സംശയമുണ്ട്.

English summary
A vial containing the blood of the late Pope John Paul II was stolen from a village church in a mountainous area east of Rome.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X