'ലാലിസത്തെ' പാട്ടെന്ന് വിളിയ്ക്കാമെങ്കില്‍..ഇത് ഡാന്‍സാണ്..വീഡിയോ കാണൂ
റിയാദ്: മനുഷ്യര്‍ക്ക് നൃത്തം ചെയ്യാനുള്ള കഴിവ് പണ്ട് മുതല്‍ക്കേ ഉള്‌ലതാണല്ലോ. ഇഷ്ടപ്പെട്ട പാട്ടിനൊപ്പം ആരും കാണാതെയെങ്കിലും ചുവട് വയ്ക്കാത്തവരായി ആരും തന്നെ കാണില്ല. അപ്പോള്‍ മൃഗങ്ങളോ. കുതിരയും, പട്ടിയുമൊക്കെ ഡാന്‍സ് ചെയ്യുന്ന വാര്‍ത്ത പലപ്പോഴായി കേട്ടിട്ടുണ്ട്. എന്നാല്‍ ഒട്ടകമോ?
അതേ ഒട്ടകവും നൃത്തം ചെയ്യും. പക്ഷേ ഡാന്‍സ് ആവേശം മൂത്ത ഒരു ഉടമയോ ജോലിക്കാരനോ വേണം. എന്നാല്‍ അവര്‍ തുള്ളുന്നത് കണ്ട് ഒട്ടകങ്ങളും കൂടെ തുള്ളും. ഇതിനെ ഡാന്‍ എന്ന് വേണമെങ്കില്‍ വിളിയ്ക്കാം. സൗദിയില്‍ നിന്ന് ഒരു കര്‍ഷകനൊപ്പം ഒട്ടകങ്ങള്‍ നൃത്തം ചെയ്യുന്ന വീഡിയോയാണ് യൂ ട്യൂബില്‍ വൈറലാകുന്നത്.

കര്‍ഷകന്‍ ഒട്ടകങ്ങള്‍ക്ക് സമീപം തുള്ളിച്ചാടുകയാണ്. ഇതിനെ ഒട്ടകങ്ങളും അതുപോലെ അനുകരിയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒട്ടകങ്ങള്‍ അധികം വൈകാതെ തന്നെ വലിയ ഡാന്‍സുകാരാകുമെന്നാണത്രേ കര്‍ഷകന്‍ കരുതുന്നത്. സൗദി മരുഭൂമിയില്‍ വച്ച് ചിത്രീകരിച്ചതാണ് വീഡിയോ. അറബി ഇതിനെ ഡാന്‍സെന്ന് വിളിയ്ക്കുമെങ്കിലും കാണുന്നവര്‍ക്ക് അങ്ങനെ തോന്നണമെന്നില്ല.മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത ശേഷം വേദിയില്‍ പാട്ട് അഭിനയിക്കുമ്പോള്‍..ഈ തുള്ളിച്ചാട്ടത്തെ ഡാന്‍സെന്ന് വിളിച്ച് കര്‍ഷകന്‍ ആശ്വസിച്ചോട്ടെ.












Click it and Unblock the Notifications