Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാദില്‍ മെഷീന്‍ ഗണ്ണുമായി ബാലന്‍; തുരുതുരാ വെടിയുതിര്‍ത്തു!! നിര്‍ദേശം നല്‍കി യുവാവ്, വീഡിയോ

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനത്ത് സുരക്ഷ ശക്തമാണിപ്പോള്‍. യമനിലെ സൈനിക നീക്കം കാരണം ഏത് സമയവും തിരിച്ചടി പ്രതീക്ഷിക്കുന്ന സൗദി സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് തലസ്ഥാനം. കഴിഞ്ഞദിവസം കൊട്ടാരത്തിനോട് ചേര്‍ന്ന പ്രദേശത്ത് ഡ്രോണ്‍ പറന്നത് ഏറെ പരിഭ്രാന്തി പരത്തിയിരുന്നു.

എന്നാല്‍ ഇന്ന് ശക്തമായ വെടിവയ്പ്പാണുണ്ടായത്. വെടിയുതിര്‍ത്തത് ചെറിയ കുട്ടി. കുട്ടിക്ക് നിര്‍ദേശം നല്‍കിയത് ഒരു യുവാവ്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണിപ്പോള്‍. അതോടെ കുട്ടിയെയും യുവാവിനെയും പിടികൂടാന്‍ പോലീസ് പരക്കംപായുകയാണ്. സംഭവത്തിന്റെ വിശദവിവരങ്ങള്‍ ഇങ്ങനെ...

റിയാദിലെ ജനവാസ മേഖലയില്‍

റിയാദിലെ ജനവാസ മേഖലയില്‍

റിയാദിലെ ജനവാസ മേഖലയിലാണ് കുട്ടി വെടിയുതിര്‍ത്തത്. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കുട്ടിയെ അനാവശ്യ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ച യുവാവിനെ അറസ്റ്റ് ചെയ്യണമെന്നാണ് ഉയരുന്ന വികാരം.

യുവാവിനെ പോലീസ് തിരിച്ചറിഞ്ഞു

യുവാവിനെ പോലീസ് തിരിച്ചറിഞ്ഞു

കുട്ടി വെടിയുതിര്‍ക്കുന്നത് യുവാവിന്റെ നിര്‍ദേശ പ്രകാരമാണെന്ന് വീഡിയോയില്‍ വ്യക്തമാണ്. കുട്ടിയോട് യുവാവ് പറയുന്ന കാര്യങ്ങള്‍ വീഡിയോയില്‍ കേള്‍ക്കാം. യുവാവിനെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

 തുടര്‍ച്ചയായി വെടിയുതിര്‍ത്തു

തുടര്‍ച്ചയായി വെടിയുതിര്‍ത്തു

മെഷീന്‍ ഗണ്ണുമായിട്ടാണ് കുട്ടി നിര്‍ക്കുന്നത്. തോളിന് മുകളില്‍ തോക്ക് ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. നിറയെ തിരകളുള്ള തോക്കായിരുന്നു കുട്ടിയുടെ കൈയ്യില്‍ കൊടുത്തത്. വെടിവയ്ക്കാന്‍ യുവാവ് പറഞ്ഞ ഉടനെ കുട്ടി തുടര്‍ച്ചയായി വെടിയുതിര്‍ത്തു.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

വീഡിയോ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സംഭവം നടന്ന പ്രദേശം റിയാദില്‍ എവിടെയാണ് എന്ന് പോലീസ് പരിശോധിച്ചുവരികയാണെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും അതിന് പ്രേരിപ്പിക്കുന്നതും ഒരിക്കലും പ്രോല്‍സാഹിപ്പിക്കരുതെന്ന് പോലീസ് വക്താവ് പറഞ്ഞു.

 മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

യുവാവിനെ അറസ്റ്റ് ചെയ്ത് ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കുട്ടികളില്‍ അക്രമവാസന വളര്‍ത്തുന്ന യുവാവിന്റൈ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സമിതി അംഗം ഖാലിദ് ബിന്‍ അബ്ദര്‍റഹ്മാന്‍ അല്‍ ഫഖിരി ആവശ്യപ്പെട്ടു.

വീടുകളില്‍ പരിശോധന

വീടുകളില്‍ പരിശോധന

ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന നീക്കങ്ങളാണ് യുവാവ് നടത്തിയത്. യുവാവും കുട്ടിയും എത്ര അടുത്ത ബന്ധമാണെങ്കിലും ആയുധ ഉപയോഗം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് മനുഷ്യാവകാശ സമിതി അംഗം പറഞ്ഞത്. തലസ്ഥാനത്തെ എല്ലാ വീടുകളിലും പോലീസ് പരിശോധന നടത്തണമെന്നാണ ഉയരുന്ന ആവശ്യം.

 ആഘോഷവേളയില്‍

ആഘോഷവേളയില്‍

അതേസമയം, സൗദിയില്‍ വെടിയുതിര്‍ക്കുന്നത് അത്ര പുതിയ സംഭവമൊന്നുമല്ല. കാരണം പല ആഘോഷ വേളകളില്‍ സൗദിക്കാര്‍ വെടിയുതിര്‍ക്കുന്നത് പതിവാണ്. വിവാഹ വേളകളില്‍ പോലും വെടിയുതിര്‍ത്ത് ആഘോഷിച്ച സംഭവങ്ങള്‍ നേരത്തെയും വാര്‍ത്തയായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പോലീസ് ഇക്കാര്യത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+