കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി നഗരത്തില്‍ മുതലയിറങ്ങി, ഭയന്ന് വിറച്ച ജനം, വീഡിയോ

  • By ജാനകി
Google Oneindia Malayalam News

റിയാദ്: ഗ്രാമത്തിലും നഗരത്തിലുമൊക്കെ പുലിയിറങ്ങുന്നതും കടുവയിറങ്ങുന്നതുമൊക്കെ വാര്‍ത്തയാകാറുണ്ട്. അധിവാസമേഖലകള്‍ നശിയ്ക്കുമ്പോഴാണ് പല ജീവികളും കാട് വിട്ട് നാട്ടിലേയ്ക്ക് ഇറങ്ങുന്നത്. സൗദിയിലെ തിരക്കേറിയ നഗരത്തിലും ഒരു അതിഥിയെത്തി. ആരും തീരെ പ്രതീക്ഷിയ്ക്കാത്ത ഒരു അതിഥി തന്നെയായിരുന്നു അത്.

കണ്ടവരില്‍ ചിലര്‍ ഞെട്ടിവിറച്ച് ഓടി. ചിലര്‍ വീഡിയോ പകര്‍ത്തി. പാവം അതിഥി വല്ലാത്തൊരു ആവേശത്തില്‍ നാട് കാണാന്‍ ഇറങ്ങി. ഇനി പെട്ട് പോയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ചാഞ്ഞും ചരിഞ്ഞും ആളുകള്‍ക്ക് മുന്നില്‍ പോസ് ചെയ്തു. പറയാന്‍ മറന്നല്ലോ ആ അതിഥി ആരാണെന്ന്. ഒരു മുതലക്കുഞ്ഞായിരുന്നു ആ അതിഥി .

Saudi Arabia

പക്ഷേ അധികനേരം പട്ടണത്തില്‍ കറങ്ങാന്‍ പൊലീസും നാട്ടുകാരും അനുവദിച്ചില്ല . സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരെത്തി മുതലയെ പിടികൂടി. നാടുകാണാനിറങ്ങിയ കുഞ്ഞന്‍ മുതലയ്ക്ക് പൊലീസ് വാഹനത്തില്‍ വിഐപി യാത്ര. ഇനി ഈ മുതല എങ്ങനെ നഗരത്തില്‍ എത്തി എന്നറിയാമോ? കുറച്ച് ദിവസം മുന്‍പ് നഗരത്തില്‍ ഒരു അനിമല്‍ ഷോ നടന്നു. ആ ഷോയില്‍ നിന്നും മുങ്ങിയതാണത്രേ മുതല .

English summary
Video: Crocodile strolls Saudi street.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X