സൗദിയിലെ പ്രമുഖ ഹോട്ടലില്‍ ഭക്ഷണം പാക് ചെയ്തത് ഇങ്ങനെ, വീഡിയോ വൈറലായി, ഹോട്ടല്‍ പൂട്ടി
റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ഹോട്ടല്‍ ആരോഗ്യ വകുപ്പ് അടച്ച് പൂട്ടി. പഴകിയതും വൃത്തിഹാനമായ സാഹചര്യത്തില്‍ സൂക്ഷിച്ചതുമായ മാംസ ഉപയോഗിച്ചായിരുന്നു ഇവിടെ ഭക്ഷണം തയ്യാറാക്കിയിരുന്നത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ ഹോട്ടലിനെതിരെ നടപടിയെടുത്തത്.
ഉപയോഗ യോഗ്യമല്ലാത്ത ഇറച്ചിയാണ് ഹോട്ടലില്‍ ഉപയോഗിച്ചിരുന്നത്. ഭക്ഷണം വാങ്ങാന്‍ പോയ മക്ക സ്വദേശിയായ യുവാവാണ് ഹോട്ടലിലെ ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. പിന്നീട് സൗദി മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കി. വീഡിയോ യൂ ട്യൂബിലും പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

പ്രമുഖമായ ഹോട്ടലാണ് സംഭവത്തെത്തുടര്‍ന്ന് അടച്ച് പൂട്ടിയത്. എന്തായാലും സംഭവവുമായി ബന്ധപ്പെട്ട് പ്രചരിയ്ക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ ഹോട്ടല്‍ ഭക്ഷണത്തോട് ഒരു പ്രാവശ്യമെങ്കിലും വെറുപ്പ് തോന്നും. സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച ആ വീഡിയോ ഒന്ന് കണ്ട് നോക്കൂ.












Click it and Unblock the Notifications