Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷോക്കിംഗ് വീഡിയോ;അധ്യാപികയെയും സഹപാഠികളെയും വെടിവെച്ച ശേഷം പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു

സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

മോണ്ടറി: അധ്യാപികയെയും സഹപാഠികളെയും വെടിവെച്ച ശേഷം പതിനഞ്ചുകാരന്‍ സ്വയം വെടിയുതിര്‍ത്തു. വടക്കന്‍ മെക്‌സിക്കോയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥി ക്ലാസ് റൂമില്‍ വെച്ച് അധ്യാപികയെയും സഹപാഠികളെയും വെടിവെയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സ്‌കൂളിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നല്ല രീതിയില്‍ ക്ലാസ് നടക്കുന്നതിനിടെയാണ് പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥി ക്ലാസില്‍ കയറി വെടിയുതിര്‍ക്കുന്നത്. ആദ്യം അധ്യാപികയ്ക്ക് നേരെ വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥി, സഹപാഠികളായ രണ്ടു പേര്‍ക്കു നേരെയും വെടിവെച്ചു. ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്കേറ്റ അധ്യാപികയും സഹപാഠികളും അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

മെക്‌സിക്കോയിലും...

മെക്‌സിക്കോയിലും...

അമേരിക്കയിലെ സ്‌കൂളുകളില്‍ നിത്യസംഭവമായ വെടിവെയ്പ്പ് മെക്‌സിക്കോയിലും എന്നാണ് സംഭവത്തെ കുറിച്ച് മെക്‌സിക്കന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

ക്ലാസില്‍ കയറി വെടിയുതിര്‍ത്തു...

ക്ലാസില്‍ കയറി വെടിയുതിര്‍ത്തു...

സ്‌കൂളില്‍ ക്ലാസ് നടക്കുന്ന സമയത്താണ് പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥി ക്ലാസില്‍ വെടിവെയ്പ് നടത്തുന്നത്. സഹപാഠികളെ ഞെട്ടിച്ചു കൊണ്ട് പെട്ടെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ആക്രമണം.

പിന്നീട് സഹപാഠികള്‍ക്കും...

പിന്നീട് സഹപാഠികള്‍ക്കും...

ക്ലാസിലുണ്ടായിരുന്ന അധ്യാപികയ്ക്ക് നേരെയാണ് ആദ്യം വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തത്. പിന്നീട് ക്ലാസിലെ രണ്ട് സഹപാഠികള്‍ക്ക് നേരെയും വെടിവെച്ചു.

ആത്മഹത്യ ചെയ്തു...

ആത്മഹത്യ ചെയ്തു...

അധ്യാപികയെയും സഹപാഠികളെയും വെടിവെച്ച ശേഷമാണ് പതിനഞ്ചുകാരന്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്.

തുടര്‍ച്ചയായി വെടിയുതിര്‍ത്തു...

തുടര്‍ച്ചയായി വെടിയുതിര്‍ത്തു...

തന്റെ തലയ്ക്ക് നേരെ തോക്കു ചൂണ്ടി ആദ്യം വെടിയുതിര്‍ത്തെങ്കിലും അത് പരാജയപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീടുള്ള തുടര്‍ച്ചയായ വെടിവെയ്പ്പിലാണ് വിദ്യാര്‍ത്ഥി മരിച്ചത്.

നില അതീവഗുരുതരം...

നില അതീവഗുരുതരം...

വിദ്യാര്‍ത്ഥിയുടെ വെടിവെയ്പ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള അധ്യാപികയുടെയും രണ്ട് വിദ്യാര്‍ത്ഥികളുടെയും ആരോഗ്യനില അതീവഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

വിദ്യാര്‍ത്ഥി വിഷാദ രോഗി...

വിദ്യാര്‍ത്ഥി വിഷാദ രോഗി...

ആക്രമണം നടത്തിയ വിദ്യാര്‍ത്ഥി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് മെക്‌സിക്കന്‍ സുരക്ഷാ വക്താവ് ആല്‍ഡോ ഫാസി അറിയിച്ചത്.

സഹായകമായത് ഇന്റര്‍നെറ്റ്...

സഹായകമായത് ഇന്റര്‍നെറ്റ്...

ഇന്റര്‍നെറ്റിലെ സമാന രീതിയിലുള്ള ആക്രമണ ദൃശ്യങ്ങള്‍ കണ്ടതിന് ശേഷമാണ് വിദ്യാര്‍ത്ഥി സ്‌കൂളില്‍ വെടിവെയ്പ്പ് നടത്തിയത്.

വീട്ടില്‍ നിന്ന്...

വീട്ടില്‍ നിന്ന്...

വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന പിസ്റ്റള്‍ തോക്ക് ഉപയോഗിച്ചാണ് സ്‌കൂളില്‍ ആക്രമണം നടത്തിയത്. .22 കാലിബര്‍ പിസ്റ്റലാണ് വിദ്യാര്‍ത്ഥിയുടെ കൈവശമുണ്ടായിരുന്നത്.

ബാഗുകള്‍ പരിശോധിക്കുന്നത് പതിവ്...

ബാഗുകള്‍ പരിശോധിക്കുന്നത് പതിവ്...

മറ്റു രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്‌കൂളില്‍ പ്രവേശിക്കുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിക്കുന്ന രീതി മെക്‌സിക്കോയിലെ സ്‌കൂളുകളില്‍ നിലവിലുണ്ട്. ഇതെല്ലാം മറികടന്ന് തോക്കുമായി വിദ്യാര്‍ത്ഥി എങ്ങനെ സ്‌കൂളിനകത്ത് പ്രവേശിച്ചു എന്നതില്‍ വ്യക്തതയില്ല. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+