കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലങ്കൻ ആക്രമണം സിറിയയിലെ നഷ്ടത്തിനുള്ള പ്രതികാരം; 5 വർഷത്തിന് ശേഷം ബാഗ്ദാദിയുടെ ദൃശൃങ്ങൾ പുറത്ത്

Google Oneindia Malayalam News

Recommended Video

cmsvideo
'ശ്രീലങ്കൻ ആക്രമണം സിറിയയിലെ നഷ്ടത്തിനുള്ള പ്രതികാരം'

ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടേതെന്ന് പേരിൽ വീഡിയോ പുറത്ത്. കഴിഞ്ഞ 5 വർഷത്തിനിടെ ആദ്യമായാണ് ബാഗ്ദാദിയുടെ ദൃശ്യങ്ങൾ പുറത്ത് വരുന്നത്. അനുയായികളെന്ന് തോന്നിപ്പിക്കുന്ന മൂന്ന് പേരെ അഭിസംബോദന ചെയ്യുന്ന ദൃശൃങ്ങൾ അൽ ഫുർഖാൻ മീഡിയ ആണഅ പുറത്ത് വിട്ടത്.

വീഡിയോ ചിത്രീകരിച്ചതെന്ന് എന്നാണെന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞയാഴ്ച ശ്രീലങ്കയിൽ നടന്ന സ്ഫോടന പരമ്പരകളെക്കുറിച്ച് ഇയാൾ വീഡ‍ിയോയിൽ പരാമർശിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഐഎസ് ശക്തികേന്ദ്രമായിരുന്ന കിഴക്കൻ സിറിയയിൽ നടന്ന യുദ്ധത്തെക്കുറിച്ചും ബാദ്ഗാദി പറയുന്നുണ്ട്. ബാഗൂസ് യുദ്ധം കഴിഞ്ഞു എന്ന് അനുയായികളോട് പറയുന്നുണ്ട്.

യുപിയില്‍ പ്രിയങ്കാ ഇഫക്റ്റില്‍ 14 സീറ്റ്, നിര്‍ണായകം നാലാം ഘട്ടം യുപിയില്‍ പ്രിയങ്കാ ഇഫക്റ്റില്‍ 14 സീറ്റ്, നിര്‍ണായകം നാലാം ഘട്ടം

baghdadi

വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന ബാഗ്ദാദി ഒഴിച്ച് മറ്റ് 3 പേരുടെ മുഖം അവ്യക്തമാണ്. ശ്രീലങ്കയിൽ 250 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണം ബാഗൂസിൽ നഷ്ടങ്ങൾക്കുള്ള തിരിച്ചടിയാണെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഐഎസ് ശക്തമായ ആക്രമണത്തിന് തയാറെടുക്കുന്നുവെന്ന് വീഡിയോയിൽ ഭീഷണി മുഴക്കുന്നുണ്ട്.

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നടന്ന യുദ്ധത്തിൽ 2 വർഷം മുമ്പ് ബാഗ്ദാദി കൊല്ലപ്പെട്ടുവെന്നാണ് കരുതിയിരുന്നത്. 2014ലാണ് അവസാനമായി ബാഗ്ദായിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നത്. ഇപ്പോൾ പുറത്ത് വന്ന ദൃശ്യങ്ങളിൽ ഉള്ളത് ബാഗ്ദാദിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Video of ISIS leader, Abu Bakr al Baghdadi emerges, talks about Sri Lanka blasts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X