കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവം നിനക്ക് ശക്തി തരും; നിറകണ്ണുകളോടെ ഭാര്യയോട് യാത്ര ചോദിക്കുന്ന നവാസ് ഷെരീഫ്...വീഡിയോ വൈറൽ

  • By Desk
Google Oneindia Malayalam News

ലാഹോർ: ചൊവ്വാഴ്ച രാത്രിയാണ് നവാസ് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയുടെല ഭാര്യ കുൽസും ബീഗം അന്തരിച്ചത്. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട നവാസ് ഷെരീഫും മകൾ മറിയവും പാകിസ്ഥാനിലേക്ക് തിരിക്കുന്നതിന് തൊട്ടുമുൻപ് രോഗം മൂർച്ഛിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ബീഗം കുൽസും.

തൊണ്ടയിൽ കാൻസർ ബാധിച്ച് ലണ്ടനിലെ ഹാർലി സ്ട്രീറ്റ് ക്ലിനിക്കിൽ ചികിത്സയിലായിരുന്നു കുൽസും. പാകിസ്ഥാനിലേക്ക് പുറപ്പെടുത്തതിന് മുൻപ് ആശുപത്രിയിലെത്തി കുൽസുമിനോട് യാത്ര ചോദിക്കുന്ന നവാസ് ഷെരീഫിന്റെ വീഡിയോ എതിരാളികളുടെ പോലും കണ്ണു നനയ്ക്കുകയാണ്. കുൽസുമിന്റെ മരണ ശേഷം അന്ന് ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

nawas

ജൂലൈ 12ന് ചിത്രീകരിച്ച വീഡിയോയാണിത്. ദൈവം നിനക്ക് ശക്തി തരട്ടെ , കണ്ണു തുറക്കു കുൽസൂം... നിറകണ്ണുകളോടെ ഉർദ്ദുവിലാണ് നവാസ് ഭാര്യയോട് സംസാരിക്കുന്നത്. കുൽസും ഏതാനും നിമിഷം തന്നെ കണ്ണ് തുറന്ന് നോക്കിയെന്നും നവാസ് ഷെരീഫ് പറഞ്ഞിരുന്നു. ഇങ്ങനെയൊരു അവസ്ഥയിൽ നിന്നെ തനിച്ചാക്കി പോകുന്നതിൽ താൻ അതീവ ദുഖിതനാണെന്നും നവാസ് ഷെരീഫ് പറയുന്നു.

മരണമെങ്കില്‍ മരണം, തോറ്റുപിന്‍മാറില്ല; അഭിമന്യുവില്ലാത്ത മഹാരാജാസില്‍ മുറിവുണങ്ങാതെ അര്‍ജ്ജുനെത്തിമരണമെങ്കില്‍ മരണം, തോറ്റുപിന്‍മാറില്ല; അഭിമന്യുവില്ലാത്ത മഹാരാജാസില്‍ മുറിവുണങ്ങാതെ അര്‍ജ്ജുനെത്തി

അഴിമതിക്കേസിപെട്ട് നവാസ് ഷെരീഫിന് രാജിവച്ചൊഴിയേണ്ടി വന്നപ്പോൾ അതേ മണ്ഡലത്തിൽ നിന്നും കുൽസും മത്സരിച്ച് വിജയിച്ചിരുന്നു. എന്നാൽ രോഗം മൂലം സത്യപ്രതിഞ്ജ ചെയ്യാൻ സാധിച്ചിരുന്നില്ല. രാഷ്ട്രീയത്തിൽ പലതവണ നവാസ് ഷെരീഫിന് പകരക്കാരിയായിട്ടുണ്ട് കുൽസും.

പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസുകളിലാണ് നവാസ് ഷെരീഫ് ശിക്ഷിക്കപ്പെട്ടത്. 10 വർഷത്തെ തടവു ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. നവാസിനോടൊപ്പം മകൾ മറിയവും മരുമകൻ റിട്ട. ക്യാപ്റ്റൻ സഫ്ദറും ജയിൽ ശിക്ഷ അനുഭവിച്ച് വരുകയാണ്.

യുഎസ് സമാധാന പദ്ധതി അംഗീകരിച്ചില്ല; അമേരിക്കയിലെ പലസ്തീന്‍ ഓഫീസ് അടച്ചുപൂട്ടുന്നുയുഎസ് സമാധാന പദ്ധതി അംഗീകരിച്ചില്ല; അമേരിക്കയിലെ പലസ്തീന്‍ ഓഫീസ് അടച്ചുപൂട്ടുന്നു

English summary
Video Of Nawaz Sharif's Final Goodbye To Begum Kulsoom Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X