ദേഹം മുഴുവൻ കെട്ടിടാവശിഷ്ടങ്ങൾ; ജീവനുവേണ്ടി പിടഞ്ഞപ്പോഴും ഗസൽ തളർന്നില്ല, രക്ഷാപ്രവർത്തകരും; പക്ഷേ..
തകർന്നടിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ ശേഷിക്കുന്ന ജീവനുമായി പലസ്തീനിലെ ഒരു പെൺകുട്ടി. അവളുടെ പേര് ഗസൽ ബാരി. അവളുടെ കുടുംബത്തിൽ ജീവനോടെ ശേഷിച്ചത് അവൾ മാത്രമായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ അവളെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു.
ഗസൽ ബാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ കരീം ഹൽഹസാനിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. രക്ഷാപ്രവർത്തനത്തിന് ഒടുവിൽ അവളെ പുറത്തെടുത്തെങ്കിലും ആ പെൺകുട്ടിക്ക് അതിജീവിക്കാൻ സാധിച്ചില്ല. നാല് മണിക്കൂറുകൾക്ക് ശേഷം അവൾ മരണപ്പെട്ടതായാണ് മാധ്യമപ്രവർത്തകയായ സമീറ മൊഹയുദ്ദീൻ അറിയിച്ചത്.

P C: @karim_alhassani1/ instagram
ഗസലിന് വേണ്ടി നടത്തി രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ കണ്ടവരുടെയൊക്കെ ഹൃദയവും മനസ്സും കണ്ണുകളും നിറഞ്ഞു. അത്രമാത്രം ശുഭാപ്തി വിശ്വാസം ഉണ്ടായിരുന്നു രക്ഷാപ്രവർത്തകർക്ക്, വേദന സഹിച്ച് പിടിക്കുമ്പോഴും ഗസലും വളരെ സമാധനപരമായിട്ടാണ് കാണപ്പെട്ടത്. രക്ഷാപ്രവർത്തകർ അവളെ സമാധാനിപ്പിക്കാനും ആശ്വസിപ്പിക്കാനും തങ്ങളാൽ കഴിയുന്നത്പോലെ ശ്രമിച്ചിരുന്നു. അവളോട് നിരന്തരം സംസാരിച്ചു. ഈ വീഡിയോയക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. എല്ലാ ദിവസവും ആളുകളെ രക്ഷിക്കാൻ ശ്രമിക്കുന്ന പലസ്തീനിലെ ഈ മനുഷ്യരുടെ ധീരതയും പരിശ്രമവും അത്ഭുതപ്പെടുത്തുന്നു. ഒരുവർഷത്തിലേറയായി അവർ ഇത് തുടരുന്നു.
ഈ അവശ്വസനീയമായ ആളുകൾ മനുഷ്യരെ രക്ഷിക്കാനും മരിച്ചുവീണവരുടെ ശരീരങ്ങൾ പുറത്തെത്തിക്കാനും പരിഭ്രന്തരായ ആളുകളെ ആശ്വസിപ്പിക്കാനും പ്രവർത്തിക്കുകയാണ്. എത്ര സൗമ്യമായാണ് അവർ പെരുമാറുന്നത്, മനുഷ്യരെ ചേർത്ത് പിടിക്കുന്നത്, എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ഞായറാഴ്ച ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായിരുന്നു. ഗാസയിലുടനീളം ഇസ്രയേൽ ആക്രമണത്തിൽ ബുധനാഴ്ച 42 പേർ കൊല്ലപ്പെട്ടിരുന്നു. ഇതുവരെയുള്ള ഇസ്രയേൽ ആക്രമണത്തിൽ നിരവധി പലസ്തീനികളാണ് മരണപ്പെട്ടത്. വടക്കൻ ഗാസയെ ഇസ്രയേൽ ബന്ദി ആക്കിയിട്ട് ആഴ്ചകളായി. അക്രമണം തുടരുകയാണ്.
അതേ സമയം ഇസ്രേയേൽ അധിനിവേശത്തെ തുടർന്ന് തകർന്നടിഞ്ഞ ഗാസ ഇനി പഴയത് പോലെ തിരിച്ച് എത്താൻ 350 വർഷമെങ്കിലും ആവശ്യം വരുമെന്ന് ആണ് പറയുന്നത്. യു എൻ ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയത്. നിലവിലെ യുദ്ധം കനത്ത നാശമാണ് വിതച്ചത്. അതേ സമയം യുദ്ധത്തിന് മുമ്പ് തന്നെ ഗാസയിൽ സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നു. ഇസ്രയേൽ ആക്രമണം ആരംഭിച്ചതോടെ രൂക്ഷമായി.
വീഡിയോ കാണാനായി ഈ ലിങ്കിൾ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications