കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധത്തിന് തയ്യാറായി പാക് വിമാനങ്ങള്‍! പ്രചരിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇതാണ്

  • By
Google Oneindia Malayalam News

പുല്‍വാമ ഭീകരാക്രമണവും ബാലക്കോട്ട് തിരിച്ചടിയും ഇന്ത്യ- പാക് അതിര്‍ത്തി അശാന്തമാക്കിയിരിക്കുകയാണ്. ഏത് നിമിഷവും എന്ത് സംഭവിക്കാമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. പാകിസ്തായന്‍ വ്യോമസേനയുടെ താവളത്തില്‍ വിമാനങ്ങള്‍ നിരത്തി ഇട്ടിരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുക്കുന്നത്.

2016 മെയ് 27 ന് പാകിസ്താന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ വീണ്ടും വൈറലായതോടെയാണ് വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെട്ടിരിക്കുന്നത്.

മൂന്നര ദശലക്ഷത്തോളം

മൂന്നര ദശലക്ഷത്തോളം

ഇത് ഫ്രാന്‍സിന്‍റേത് അല്ല, അമേരിക്കയുടേതല്ല, റഷ്യയുടേതല്ല, മറിച്ച് പാക് വ്യോമസേനയുടേതാണെന്ന കാപ്ഷനോട് കൂടിയാണ് സോഷ്യല്‍ മീഡിയയില്‍ ജെറ്റ് വിമാനങ്ങള്‍ നിരന്ന് നില്‍ക്കുന്ന വീഡിയോ പ്രചരിച്ചിരിക്കുന്നത്. മൂന്നര ദശലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

 കൊറിയ വിമാനത്താവളം

കൊറിയ വിമാനത്താവളം

വീഡിയോയില്‍ കാണുന്ന വിമാനങ്ങള്‍ ദക്ഷിണ കൊറിയയിലെ കുണ്‍സന്‍ വിമാനത്താവളത്തില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഫ്ബി നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.

 കൊറിയ വിമാനത്താവളം

കൊറിയ വിമാനത്താവളം

വീഡിയോയില്‍ കാണുന്ന വിമാനങ്ങള്‍ ദക്ഷിണ കൊറിയയിലെ കുണ്‍സന്‍ വിമാനത്താവളത്തില്‍ നിന്നുള്ളതാണെന്ന് കണ്ടെത്തി. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഫ്ബി നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.

 യൂട്യൂബില്‍

യൂട്യൂബില്‍

വീഡിയോ യുട്യൂബിലെ വെരിഫൈഡ് ചാനലായ എര്‍സോഴ്സ് മിലിറ്ററിയില്‍ ഏപ്രില്‍ 19 , 2013 ലാണ് പോസ്റ്റ് ചെയ്തത്. വിമാനത്താവളത്തില്‍ അമേരിക്കന്‍ വ്യോമസേനയുടെ എഫ്-16 വിാമനങ്ങളുടെ പ്രദര്‍ശനമാണെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

 ന്യൂസ് വെബ്സൈറ്റ്

ന്യൂസ് വെബ്സൈറ്റ്

അതേസമയം അമേരിക്കന്‍ വ്യോമ നാവിക സേനാ വിമാനങ്ങളുടെ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്ന ന്യൂസ് വെബ്സൈറ്റില്‍ നിന്നുമാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി.

English summary
video of pak airbase fake news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X