ഐസിസിനെ റഷ്യ തകര്‍ക്കുന്നത് ഇങ്ങനെ, വ്യോമാക്രമണത്തിന്‍റെ വീഡിയോ
ദമാസ്‌ക്കസ്:സിറിയയില്‍ ഐസിസിനെതിരെ റഷ്യ നടത്തുന്ന വ്യോമാക്രമണത്തിന്റെ വീഡിയോ പുറത്ത്. പാരിസ് ആക്രമണത്തിന് പിന്നാലെ ഐസിസിനെതിരെയുള്ള ആക്രമണം റഷ്യ ശക്തമാക്കിയിരുന്നു. ഭീകര താവളങ്ങള്‍ക്ക് മേല്‍ പ്രയോഗിയ്ക്കുന്ന മിസൈലുകള്‍ക്കും ബോബുകള്‍ക്കും മുകളില്‍ ഇത് ഞങ്ങളുടെ ജനങ്ങള്‍ക്ക് വേണ്ടി, പാരിസിന് വേണ്ടി എന്നിങ്ങനെ സൈനികര്‍ രേഖപ്പെടുത്തുന്നതും വാര്‍ത്തയായിരുന്നു.
ഐസിസിന്റെ വരുമാനമാര്‍ഗങ്ങള്‍ പരമാവധി തകര്‍ക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ആയിരത്തോളം ഓയില്‍ ടാങ്കറുകളാണ് റഷ്യ വ്യോമാക്രമണത്തിലൂടെ തകര്‍ത്തത്. വന്‍ കെട്ടിടങ്ങള്‍ക്ക് മപകളിലും വാഹന വ്യൂഹങ്ങള്‍ക്ക് നേരേയും ബോംബ് വര്‍ഷിയ്ക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഫ്രഞ്ച് സര്‍ക്കാരുമായി സഹകരിച്ചാണ് റഷ്യ വ്യോമാക്രമണം നടത്തുന്നത്. അമേരിയ്ക്കയും ഐസിസിനെതിരെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഐസിസിന്റെ എണ്ണ കടത്ത് തടയുന്നതിന് വേണ്ടിയാണ് അമേരിയ്ക്കയും ശ്രമിയിക്കുന്നത്. സിറിയയിലും ഇറാഖിലും മാത്രമല്ല യൂറോപ്യന്‍ രാജ്യങ്ങളിലും ഐസിസസ് ആക്രമണം തുടങ്ങിയതോടെ ആഗോള ഭീകര സംഘടനയെപ്പറ്റി ലോക രാജ്യങ്ങള്‍ക്കുള്ള ആശങ്ക വര്‍ധിച്ചു.












Click it and Unblock the Notifications