പാമ്പിനെ മദ്യത്തില്‍ മുക്കി ക്കൊല്ലുന്ന വീഡിയോ... എന്തിനാണിത്?
ബീജിങ്: പാമ്പിനെ കൊല്ലുക എന്നാല്‍ നമ്മുടെ നാട്ടില്‍ പതിവാണ്. ആള്‍പാര്‍പ്പുള്ള സ്ഥലങ്ങളില്‍ പാമ്പിനെ കണ്ടാല്‍ അപ്പോള്‍ തന്നെ തല്ലിക്കൊല്ലുന്നത് നമ്മുടെ നാട്ടുകാര്‍ക്ക് ഒരു ശീലമാണ്.
എന്നാല്‍ വെറുതേ ഒരു പാമ്പിനെ നമ്മളാരെങ്കിലും കൊല്ലാറുണ്ടോ... അതും മദ്യത്തില്‍ മുക്കിയിട്ട്!!! അങ്ങനെ പാമ്പിനെ കൊല്ലുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിയ്ക്കുകയാണ്.

തെക്കന്‍ ചൈനയില്‍ എവിടെയോ ഉള്ള ഒരു വീട്ടില്‍ വച്ച് ഷൂട്ട് ചെയ്ത വീഡിയോ ആണിത്. ദമ്പതിമാരെന്ന് തോന്നിപ്പിയ്ക്കുന്ന രണ്ട് പേരാണ് പാമ്പിനെ മദ്യത്തില്‍ മുക്കിക്കൊന്നത്.
'സ്നേക്ക് വൈന്‍' -നമുക്ക് മലയാളത്തില്‍ പാമ്പിന് വീഞ്ഞ് എന്ന് വിളിയ്ക്കാം- ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു ഈ ക്രൂരകൃത്യം. നെല്ല് വാറ്റിയുണ്ടാക്കിയ മദ്യം നിറച്ച വലിയ ചില്ല് കുപ്പിയിലേയ്ക്ക് പാമ്പിനെ ഇടുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച പാമ്പിനെ പിന്നേയും കുപ്പിയിലേയ്ക്ക് തന്നെ കുത്തിയിട്ടു. ഒടുവില്‍ പാമ്പ് മദ്യത്തില്‍ മുങ്ങി മരിച്ചു.
ആഗസ്റ്റ് ആദ്യവാരത്തിലാണ് ക്യുക്യു ഡോട്ട് കോമില് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ദശലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോള്‍ തന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഇപ്പോള്‍ ഇത് യൂട്യൂബിലും ലഭ്യമാണ്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications