നാടകീയം... രണ്ട് പിഞ്ചുകുട്ടികളുമായി അക്രമി കാര്‍ മോഷ്ടിച്ച് കടന്നു, ഒരു തുമ്പും കിട്ടാതെ പോലീസ്..
പോലീസിനെ വെട്ടിച്ച് ഓടിയ പ്രതി പിഞ്ചുകുഞ്ഞുങ്ങള്‍ അടങ്ങിയ കാറുമായി രക്ഷപ്പെട്ടു. മൂന്ന് വയസ്സ് പ്രായമുള്ള ഒരു കുട്ടിയും ഏതാനും മാസങ്ങള്‍ പ്രായമുള്ള മറ്റൊരു കുട്ടിയുമാണ് കാറില്‍ ഉണ്ടായിരുന്നത്. ടെയ്‌ലര്‍ വില്യംസ് എന്നയാളാണ് കാറുമായി രക്ഷപ്പെട്ടത് എന്നാണ് പോലീസ് സംശയിക്കുന്നത്. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി കുട്ടികള്‍ ഇരിക്കുന്ന കാറിനരികിലെത്തുകയും അതില്‍ കയറി ഓടിച്ചുപോകുകയുമായിരുന്നു.
Read Also: വേശ്യയെന്നല്ലേ വിളിച്ചുള്ളൂ, സംഘി എന്ന് വിളിച്ചില്ലല്ലോ.. സഖാക്കളും കണക്കാ... ചുംബനസമരവും പെണ്‍വാണിഭവും.. രശ്മി നായര്‍ക്ക് പൊങ്കാല കൊണ്ട് ആറാട്ട്!
Read Also: സെക്‌സിനിടെ അച്ഛനെന്ന് വിളിപ്പിക്കുന്ന പുരുഷനെയാണ് സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടം... ഞെട്ടിപ്പിക്കുന്ന സര്‍വ്വേ ഫലം!
വാഹനം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ കുട്ടികളുടെ മാതാപിതാക്കളുമായി പിടിവലി ഉണ്ടായെങ്കിലും ഇയാള്‍ കാറിനകത്ത് കയറിപ്പറ്റി. പിന്നാലെ അതിവേഗതയില്‍ കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു. അമേരിക്കയിലെ ലേയ്ട്ടന്‍ സിറ്റിയിലാണ് സംഭവം. ടെയ്‌ലര്‍ വില്യംസിന്റെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. കാര്‍ തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നതിനിടെ ഒരു പോലീസ് ഓഫീസര്‍ സംഭവ സ്ഥലത്തെത്തുകയും വില്യംസിന് നേരെ തോക്ക് ചൂണ്ടുകയും ചെയ്തു.

എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ വില്യംസ് കാറുമായി രക്ഷപ്പെടുകയായിരുന്നു. കുറച്ച് സമയത്തിന് ശേഷം ഇയാള്‍ കുട്ടികളെ രണ്ടുപേരെയും പാര്‍ക്കിംഗ് ഏരിയയില്‍ ഇറക്കിവിട്ട ശേഷം കാറോടിച്ച് പോയി എന്ന് ലെയ്ട്ടന്‍ പോലീസ് ഫേസ്ബുക്കില്‍ എഴുതി. മോഷണസംഘത്തില്‍പ്പെട്ട ഇയാളെ പിടികൂടുന്നതിനായി ലെയ്ട്ടന്‍ പോലീസ് നാട്ടുകാരുടെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇയാള്‍ കാറുമായി രക്ഷപ്പെടുന്ന വീഡിയോ കാണാം.












Click it and Unblock the Notifications