മകനെ വെളുത്ത ഡോക്ടർ പരിശോധിച്ചാൽ മതി!!! കനേഡിയൻ യുവതിയുടെ വീഡിയോ വൈറല്‍!!!

  • Posted By:
Subscribe to Oneindia Malayalam

മകനെ പരിശോധിക്കാൻ വെളുത്ത ഡോക്ടർ മതിയെന്നുള്ള കനേഡിയന്‍ യുവതിയുടെ വീഡിയോ വൈറലാകുന്നു.കാനഡയിലെ ഒരു ക്ലിനിക്കിലാണ് സംഭവം നടന്നത്. ബ്രൗണ്‍ നിറമുള്ള പല്ലുകളുള്ളതു ഇംഗ്ലീഷ് സംസാരിക്കാത്ത ഡോക്ടർ തന്റെ മകനെ പരിശോധിക്കണ്ടയെന്നാണ് അമ്മയുടെ ആവശ്യം.

എംഎൽഎ മാർക്കെതിരെയുള്ള ലേഖനം!!! രണ്ട് മാധ്യമപ്രവർത്തകർക്ക് തടവുശിക്ഷ!!!

തന്റെ മകനെ ചികിത്സിക്കാൻ വെളുത്ത നിറമുള്ള ഡോക്ടറ്‍ മതിയെന്നും അവർ ആവശ്യപ്പെടുന്നുണ്ട്. ഇത്രയും വലിയൊരു ആശുപത്രിയിൽ 'ഒരു വെളുത്ത ഡോക്ടര്‍ പോലും ഇല്ലേ..' എന്നും ഇവർ ചോദിക്കുന്നുണ്ട്. എന്നാൽ കനേഡിയൻ യുവതിയുടെ ആവശ്യം കേട്ട് പലരും ഞെട്ടി. യുവതിയുടെ വംശീയാധിക്ഷേപത്തില്‍ രോഷാകുലരായ ചിലര്‍, സ്ത്രീയോട് തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാൻ സാധിക്കും. എന്നാല്‍ തന്റെ വാദത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് യുവതി. 'മകന്റെ ഇപ്പോഴുള്ള രോഗത്തേക്കാള്‍, അവനെ സംബന്ധിക്കുന്ന ഏറ്റവും വലിയ പ്രശ്നം നിങ്ങളെ പോലുള്ള ഒരു അമ്മയാണെന്ന്' മറ്റൊരു സ്ത്രീ തിരിച്ചടിച്ചു.

caneadia girl

സ്ത്രീയുടെ ആവശ്യം വളരെ അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് ' ഒൺട്രോൺ ലിബറൽ പാർട്ടി നേതാവ് കാത്ലിന്‍ അറിയിച്ചു. കൂടാതെ കാത ലിൻ തന്നെയാണ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. വംശീയമായ സന്തുലനം നേടുന്നതിൽ കാനഡ എത്രത്തോളം വളര്‍ന്നിട്ടുണ്ടെന്നും അവര്‍ ആശങ്ക രേഖപ്പെടുത്തി.

English summary
As the woman stormed through the Canadian medical facility, she was adamant: She wanted a white doctor to treat her son - not a brown one and not one with an accent.
Please Wait while comments are loading...