നമസ്‌കാരത്തിനിടെ തൊട്ടടുത്ത് റോക്കറ്റുകള്‍ പതിച്ചു; കൂടെയുള്ളവര്‍ വിറച്ചിട്ടും പതറാതെ അഫ്ഗാന്‍ പ്രസിഡന്റ്
കാബൂള്‍: അഫ്ഗാനില്‍ നിന്നുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രാജ്യത്തെ വിവിഐപികള്‍ ബലിപെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് അടുത്ത് റോക്കറ്റ് പതിക്കുന്നതും ഇത് കാര്യമാക്കാതെ അഫ്ഗാന്‍ പ്രസിഡന്റ് പ്രാര്‍ഥന തുടരുന്നതുമാണ് വീഡിയോ. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ഗ്രൗണ്ടിലായിരുന്നു വിവിഐപികള്‍്ക്ക് നമസ്‌കാരത്തിന് സൗകര്യം ഒരുക്കിയത്. പ്രാര്‍ഥന നടക്കുന്നിതിനിടെ വന്‍ ശബ്ദത്തില്‍ റോക്കറ്റ് പതിച്ചു. തൊട്ടുപിന്നാലെ രണ്ടു റോക്കറ്റുകള്‍ കൂടി. പ്രാര്‍ഥന നടക്കുന്നതിന് ഏകദേശം അടുത്താണ് റോക്കറ്റ് പതിച്ചതെന്ന് ശബ്ദം കേട്ടാല്‍ വ്യക്തമാകുന്നു.

പാടത്ത പൈങ്കിളിയിലെ കുട്ടിത്താരം മനീഷ മഹേഷ്: ക്യൂട്ട് ചിത്രങ്ങള്‍
പ്രാര്‍ഥനയ്ക്ക് ആദ്യ വരിയില്‍ തന്നെയുണ്ടായിരുന്ന പ്രസിഡന്റ് അഷ്‌റഫ് ഗനി പക്ഷേ പ്രാര്‍ഥന നിര്‍ത്തിയില്ല. അദ്ദേഹം നമസ്‌കാരം പൂര്‍ത്തിയാക്കിയ ശേഷമാണ് കാര്യങ്ങള്‍ തിരക്കിയത്. പ്രാര്‍ഥന നടക്കുന്നതും റോക്കറ്റ് പതിക്കുന്ന ശബ്ദം കേള്‍ക്കുന്നതും വീഡിയോയിലുണ്ട്. പ്രാര്‍ഥനയിലുണ്ടായിരുന്ന ചിലര്‍ പരിഭ്രാന്തരായി. ചിലര്‍ നമസ്‌കാരം നിര്‍ത്തി, എന്നാല്‍ പ്രസിഡന്റ്് ഉള്‍പ്പെടെ ഭൂരിഭാഗം പേരും റോക്കറ്റ് പതിച്ചത് കാര്യമാക്കിയില്ല. സൈനിക ഓഫീസര്‍മാര്‍, മന്ത്രിമാര്‍, പാര്‍ലമെന്റ്ംഗങ്ങള്‍ തുടങ്ങിയ പ്രമുഖരാണ് ഇവിടെ നമസ്‌കരിച്ചിരുന്നത്.
അമേരിക്കന്‍ സൈന്യം രാജ്യം വിടുമെന്ന് പ്രഖ്യാപിച്ച പിന്നാലെ താലിബാന്‍ അഫ്ഗാന്റെ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. 85 ശതമാനം വരെ തങ്ങള്‍ നിയന്ത്രണത്തിലാക്കിയെന്ന് താലിബാന്‍ അവകാശപ്പെട്ടിരുന്നു. താലിബാന് ശക്തമായ സ്വാധീനമുള്ള കാണ്ഡഹാര്‍ പ്രവിശ്യയില്‍ വലിയ യുദ്ധം നടക്കാന്‍ സാധ്യതയുണ്ട് എന്നാണ് വിവരം. എന്നാല്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്ത് ബലിപെരുന്നാള്‍ പ്രാര്‍ഥനാ വേളയില്‍ സ്‌ഫോടനം നടത്തിയത് ആര് എന്ന് വ്യക്തമല്ല. താലിബാന്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ആര്‍ക്കും പരിക്കില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
Video by national TV shows the moment rockets landed near the Presidential Palace during Eid prayers this morning. pic.twitter.com/WmEniyfLfM
— TOLOnews (@TOLOnews) July 20, 2021
ക്യൂട്ടാണ് മുക്തയും മകളും, വൈറലായി താരത്തിന്റെ മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍












Click it and Unblock the Notifications