Get Updates
Get notified of breaking news, exclusive insights, and must-see stories!

അറബി സുന്ദരിയുടെ പിന്നാലെ നടക്കാന്‍ ഒരു കാറും, അത്രയ്ക്ക് സുന്ദരിയോ എന്ന് ചോദിയ്ക്കരുത്, വീഡിയോ കാണൂ

മസ്‌ക്കറ്റ്: 'ദി കാര്‍' എന്ന മലയാളം സിനിമ കണ്ടിട്ടുണ്ടോ. പ്രേതം പിടിച്ചുവെന്ന് പലരും വിശ്വസിയ്ക്കുന്ന ആ കാറും അതിന്റെ സത്യാവസ്ഥകളും സിനിമയില്‍ വിവരിയ്ക്കുന്നുണ്ട്. ഒമാനിലും ഉണ്ട് ഇതുപോലൊരു കാര്‍ സുന്ദരിയായ അറബി യുവതിയുടെ പിന്നാലെ നടക്കുന്ന( കാര്‍ നടക്കില്ലല്ലോ...ക്ഷമിയ്ക്കണം ഓടുന്നത്) കാര്‍. ഇതൊക്കെ വായിച്ചിട്ട് ഒരുപാടൊന്നും സങ്കല്‍പ്പിയ്ക്കല്ലേ. സംഭവങ്ങളുടെ സത്യാവസ്ഥ ദേ പറയാന്‍ ഇരിയ്ക്കുന്നതേയുള്ളൂ.

ഷോപ്പിംഗ് കഴിഞ്ഞ് കാറിലേയ്ക്ക് കയറിയ തന്നെ കൊള്ളയടിയ്ക്കാന്‍ വന്ന കള്ളനില്‍ നിന്നും ഒരു അറബി യുവതി രക്ഷപ്പെടുന്നതാണ് സംഭവം. യുവതി കാറില്‍ കയറുന്നതും കള്ളനും തൊട്ടു പിന്നാലെ എത്തുന്നു. അലറി വിളിച്ച് കൊണ്ട് ഓടുന്ന കാറില്‍ നിന്നും യുവതി എടുത്ത് ചാടുന്നു. പിന്നെ ഒരൊറ്റ ഓട്ടം. കാര്‍ പിന്നാലെ.

Muslim Girl

കള്ളനാകട്ടേ എതിര്‍ ദിശയില്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ വീണ്ടും ഓട്ടം. കാറിനെ നിര്‍ത്താന്‍ അതിന് മുകളിലേയ്ക്ക് ചാടിക്കയറുന്നുണ്ട് യുവതി. ഒടുവില്‍ ഒരു കടയുടെ മുന്നില്‍ ഇടിച്ച് കാര്‍ നില്‍ക്കുന്നു. അപ്പോഴോ കടയില്‍ ഉണ്ടായിരുന്നവരുടെ കൂട്ടയോട്ടം. എന്തായാലും ഈ സംഭവങ്ങളുടെ വീഡിയോ ഇപ്പോള്‍ യൂ ട്യൂബിലും ഫേസ്ബുക്കിലുമൊക്കെ നന്നായി ഓടുന്നുണ്ട്. അപ്പോ പിന്നെ ഇത് വായിച്ചിട്ട് നിങ്ങളും ഓടണ്ട...വീഡിയോ കണ്ടിട്ട് പോയാല്‍ മതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+