നാക്കുപയോഗിച്ച് കറങ്ങുന്ന ഫാന്‍ പിടിച്ചു നിര്‍ത്തി; പിന്നീട് സംഭവിച്ചത്.... വീഡിയോ കാണാം!
സിഡ്‌നി: അതിവേഗത്തില്‍ കറങ്ങുന്ന ഫാനിനടുത്ത് പോകാന്‍ തന്നെ പലര്‍ക്കും പേടിയാണ്. ഫാനിന്റെ അടുത്ത് പോകാന്‍ പ്രത്യേകിച്ച് പെണ്‍കുട്ടികളെ വിലക്കുകയും ചെയ്യും. മുടിയെങ്ങാനും അതില്‍ കുടുങ്ങിപോയാല്‍ പിന്നെ തീര്‍ന്നു കഥ.
എങ്കില്‍ ചില സാഹസികര്‍ കറങ്ങുന്ന ഫാന്‍ കൈ ഉപയോഗിച്ച് പിടിച്ചു നിര്‍ത്താറുണ്ട്. എന്നാല്‍ അതിനെയും കവച്ചു വെച്ചിരിക്കുകയാണ് ഒരു ഓസ്ട്രിയക്കാരി. സോ എല്ലിസ് എന്ന ആസ്‌ത്രേലിയന്‍ യുവതി കറങ്ങുന്ന ഫാന്‍ പിടിച്ചു നിര്‍ത്തി. ആരെയും അതിശയിപ്പിക്കുന്ന രംഗങ്ങളായിരുന്നു അരങ്ങേറിയത്.

പരമാവധി വേഗത്തില്‍ കറങ്ങുന്ന ടേബിള്‍ ഫാന്‍ ബ്ലേഡുകളാണ് ഇവള്‍ പിടിച്ചു നിര്‍ത്തുന്നത്. രണ്ടു ഫാനുകളാണ് ഇവള്‍ റെക്കോര്‍ഡ് പ്രകടനത്തിനായി പിടിച്ചു നിര്‍ത്തിയത്. ഒരു മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ എലിക്കെണികള്‍ നാക്കുപയോഗിച്ച് തുറന്നുവിട്ടതിന്റെ റെക്കോര്‍ഡും സോ എല്ലിസിനു തന്നെയാണ്.












Click it and Unblock the Notifications