Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊക്കെയെന്ത്! അറസ്റ്റിലായ വിജയ് മല്യ വീണ്ടും കൂളായി പുറത്തിറങ്ങി; ഇത് രണ്ടാം തവണ...

കള്ളപ്പണക്കേസിൽ വിജയ് മല്യക്കെതിരെ ബ്രിട്ടൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ലണ്ടൻ: മദ്യരാജാവ് വിജയ് മല്യക്ക് രണ്ടാമതും ജാമ്യം ലഭിച്ചു. സാമ്പത്തിക ക്രമക്കേട് നടത്തിയതിനാണ് വിജയ് മല്യയെ ലണ്ടനിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ വിജയ് മല്യക്ക് നിമിഷങ്ങൾക്കുള്ളിൽ ജാമ്യം അനുവദിച്ചു.

ഇന്ത്യയിലെ 17 ബാങ്കുകളിൽ 9000 കോടി രൂപയുടെ കടബാദ്ധ്യത വരുത്തിയ ശേഷമാണ് വിവാദ വ്യവസായി വിജയ് മല്യ ലണ്ടനിലേക്ക് കടന്നത്. ലണ്ടനിലെത്തിയ വിജയ് മല്യയെ വിട്ടുകിട്ടാനായി ഇന്ത്യൻ വിദേശകാര്യ ഉദ്യോഗസ്ഥർ ബ്രിട്ടനുമായി ചർച്ച നടത്തിയിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.

vijaymallya

ഇതിനിടെ കള്ളപ്പണക്കേസിൽ വിജയ് മല്യക്കെതിരെ ബ്രിട്ടൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2017 ഏപ്രിൽ 18നാണ് വിജയ് മല്യ ആദ്യം അറസ്റ്റിലായത്. പോലീസ് സ്റ്റേഷനിൽ ഹാജരായ ശേഷമാണ് വിജയ് മല്യയെ അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ വിജയ് മല്യയെ ജാമ്യത്തിൽ വിടുകയും ചെയ്തു.

2017 ഒക്ടോബർ മൂന്ന് ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകീട്ട് അഞ്ച് മണിയോടെയാണ് വിജയ് മല്യ വീണ്ടും അറസ്റ്റിലായെന്ന വാർത്തകൾ പുറത്തുവന്നത്. സാമ്പത്തിക ക്രമക്കേട് നടത്തിയതിനും, കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതിനുമാണ് അദ്ദേഹത്തെ ലണ്ടനിൽ അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റ് ചെയ്തുവെന്ന വിവരത്തിന് തൊട്ടുപിന്നാലെ വിജയ് മല്യക്ക് ജാമ്യം ലഭിച്ചുവെന്ന റിപ്പോർട്ടും പുറത്തുവന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+