ഇന്ത്യ-പാകിസ്താന് ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാന്‍ വിജയ് മല്യയും!!!
കളി കാണുന്ന ചിത്രങ്ങള്‍ വൈറല്‍
ബെര്‍മ്മിങ്ഹാം: ഇന്ത്യയിലെ ബാങ്കുകള്‍ക്ക് കോടികളുടെ വായ്പാ കുടിശ്ശിക വരുത്തിവെച്ച് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ ബര്‍മ്മിങ്ഹാമില്‍ ഇന്നലെ(4-5-2017) നടന്ന ഇന്ത്യ-പാകിസ്ഥാന് ക്രിക്കറ്റ് മത്സരം കാണാനെത്തി. എഡ്ഗ്ബാസ്റ്റണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെള്ള കോട്ടുമിട്ട് കളി കാണുന്ന മല്യയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങി. സ്റ്റേഡിയത്തിനു പുറത്ത് മല്യയുടെ ഫോണില്‍ നോക്കി നില്ക്കുന്ന സുനില്‍ ഗവാസ്കറിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
ക്രിക്കറ്റുമായി അടുത്ത ബന്ധം കൂടിയുള്ള വ്യക്തിയാണ് ര ബാഗ്ലൂര് റോയല്‍ ചലഞ്ചേഴ്സിന്റെ ഉടമസ്ഥന് കൂടിയായിരുന്ന വിജയ് മല്യ. കോടികളുടെ കടം രാജ്യത്തിന് വരുത്തിവെച്ചിട്ടും അത്യാകര്‍ഷകമായ ജീവിതശൈലി നയിക്കുന്ന മല്യ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്തതും് വന്‍ വിവാദമായിരുന്നു.വിവിധ ബാങ്കുകളില്‍ നിന്നായി കിംഗ് ഫിഷര്‍ എര്‍ലൈന്‍സിന് വേണ്ടി 9000 കോടിയോളം ലോണെടുത്ത മല്യ കഴിഞ്ഞ മാര്‍ച്ച് 2ന് ഇന്ത്യ വിടുകയായിരുന്നു.

ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇംഗ്ലണ്ടിലെ സ്കോട്ട്ലണ്ട് യാര്‍ഡ് മല്യയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പ്രാദേശിക കോടത് മല്യക്ക് ജാമ്യം അനുവദിച്ചു. കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇംഗ്ലണ്ട് സന്ദര്‍ശിച്ചപ്പോള്‍ മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications