പെരുമ്പാമ്പിന്റെ വയറ് കീറി മനുഷ്യനെ പുറത്തെടുത്തു... ഇത് വ്യാജ വീഡിയോ അല്ല, ഒറിജിനല്‍!!!
ജക്കാര്‍ത്ത: പെരുമ്പാമ്പ് വിഴുങ്ങിയ ആളെ ജീവനോടെ പുറത്തെടുക്കുന്നതിതിന്റെ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ... ഇങ്ങനെ ഒരു ലിങ്ക് പലരും കണ്ടിട്ടുണ്ടാവും. പക്ഷേ ക്ലിക്ക് ചെയ്താല്‍ വേറെ അതെങ്കിലും സൈറ്റിലേക്കാവും എത്തിപ്പെടുക. ആളുകളെ പറ്റിക്കാന്‍ വേണ്ടി ചിലര്‍ ഒപ്പിക്കുന്ന പണികളാണ് അതെല്ലാം.
എന്നാല്‍ ഈ വാര്‍ത്ത വ്യാജമല്ല. പെരുമ്പാമ്പിന്റെ വയറ് കീറി പുറത്തെടുത്തത് ഒരു ജീവനുളള മനുഷ്യനെയല്ല, മൃതദേഹമാണ്. അത് കണ്ട് അയാളുടെ സുഹൃത്തുക്കള്‍ ശരിക്കും ഞെട്ടിത്തരിച്ച് നിലവിളിച്ച് പോയി.
ഇന്തോനേഷ്യയില്‍ ആണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്... അതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. അസ്വസ്ഥതയുണ്ടാക്കുന്ന ഈ വീഡിയോ ചെറിയ കുട്ടികള്‍ കാണാതിരിക്കുന്നതാണ് നല്ലത്.

അക്ബര്‍ സലുബിറോ എന്ന യുവാവിന് 25 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ ഞായറാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു.

അക്ബറിന് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് വീടിന്റെ പിറകിലെ തോട്ടത്തില്‍ ഒരു പെരുമ്പാമ്പിനെ കണ്ടത്. ബന്ധുക്കള്‍ക്ക് അപ്പോള്‍ തന്നെ സംശയം തോന്നിയിരുന്നു.

വീടിന് പിറകിലെ തോട്ടത്തില്‍ പാം ഓയില്‍ വിളവെടുപ്പിന് വേണ്ടിയായിരുന്നു അക്ബര്‍ പോയത്. അതിന് ശേഷം അയാളെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

ഇരവിഴുങ്ങിക്കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടപ്പോള്‍ നാട്ടുകാര്‍ ഉറപ്പിച്ചു. പെട്ടെന്ന് ഇഴഞ്ഞ് നീങ്ങാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു പാമ്പ്.

പെരുമ്പാമ്പിന്റെ വയറ് കീറി പരിശോധിക്കാന്‍ തന്നെ ആയിരുന്നു നാട്ടുകാരുടെ തീരുമാനം. 18 ഇഞ്ച് നീളമുള്ള വന്‍ കത്തികൊണ്ടാണ് പാമ്പിന്റെ വയറ് കീറിയത്. അപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.

പെരുമ്പാമ്പിന്റെ വയറ്റില്‍ അക്ബറിന്റെ അഴുകിത്തുടങ്ങിയ ശരീരം കണ്ടെത്തുകയായിരുന്നു. ഈ ദൃശ്യം കണ്ട് ആളുകള്‍ അലറിക്കരയുന്നുണ്ടായിരുന്നു

അക്ബറിനെ കാണാതായ ലദിവസം രാത്രിയില്‍ തോട്ടത്തില്‍ നിന്ന് നിലവിളി ശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ രാത്രി ആയതിനാല്‍ ആരും അന്വേഷിച്ചിരുന്നില്ല.

പെരുമ്പാമ്പ് വിഴുങ്ങിയിട്ടും വയറ് കീറി ജീവനോടെ പുറത്തെടുത്തു എന്നൊക്കെ പലപ്പോഴും പലകഥകളും ഉണ്ടാകാറുണ്ട്. എന്നാല്‍ വലിഞ്ഞ് മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നിട്ടായിരിക്കും പെരുമ്പാമ്പ് ഇരയെ വിഴുങ്ങുക.

ഏഴ് മീറ്ററോളം നീളമുള്ള പാമ്പ് ആയിരുന്നു അക്ബറിനെ വിഴുങ്ങിയത്. ഇന്തോനേഷ്യയിലെ വെസ്റ്റ് സിലവേസി ദ്വീപിലാണ് സംഭവം നടന്നത്.
ഇതാണ് പെരുമ്പാമ്പിന്റെ വയറ് കീറി മൃതദേഹം പുറത്തെടുക്കുന്ന വീഡിയോ...
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications