കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുർജ് ഖലീഫയിൽ നിന്നും ചാടി ചരിത്രമിട്ട വിന്‍സെന്റ് റെഫെറ്റ് പരിശീലനത്തിനിടെ മരണപ്പെട്ടു

Google Oneindia Malayalam News

ദുബൈ: ബുർജ് ഖലീഫയിൽ നിന്നും ചാടി ചരിത്രമിട്ട ജെറ്റ്മാൻ എന്നറിയപ്പെടുന്ന വിന്‍സെന്‍റ് റെഫെറ്റ് (36) പരിശീലനത്തിനിടെ കൊല്ലപ്പെട്ടു. ദുബായിലെ മരുഭൂമിയില്‍ നടത്തുന്ന പരിശീലനത്തിനിടെയായിരുന്നു ഫ്രഞ്ചുകാരനായ റെഫെറ്റ് അപകടത്തില്‍ പെട്ടത്. ദുബായ് എക്സ്പോ 2020 ന്‍റെ ഭാഗമായുള്ള മിഷന്‍ ഹ്യൂമന്‍ മിഷന്‍ ഫ്ലൈറ്റിനുവേണ്ടിയായിരുന്നു മരുഭൂമിയിലെ പരിശീളനം. ജെറ്റ്മാന്‍ ദുബായ് അധികൃതരാണ് വിന്‍സെന്റ് റെഫെറ്റിന്‍റെ മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്

'വിൻസ് വളരേയധികം കഴിവുള്ള ഒരു കായികതാരമായിരുന്നു, ഞങ്ങളുടെ ടീമിലെ വളരെയധികം സ്നേഹിക്കപ്പെടുന്ന, ബഹുമാനിക്കപ്പെടുന്ന അംഗമായിരുന്നു, ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തോടും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുകയും ചെയ്ത എല്ലാവരുമായും ഉണ്ട്'- ജെറ്റ്മാന്‍ ദുബായി അധികൃതര്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയിൽ നിന്ന് റെഫെറ്റ് ചാടി ദുബായിൽ 828 മീറ്റർ (2,716 അടി) ലോക റെക്കോർഡ് സ്ഥാപിച്ച വിന്‍സിന്‍റെ മാതാപിതാക്കളും സ്കൈ ഡൈവർ ആയിരുന്നു. സ്‌കൈ ഡൈവറെന്ന നിലയില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള റെഫെറ്റിന്റെ സ്‌പോണ്‍സര്‍ റെഡ് ബുള്ളാണ്.

 guk

സ്വിസ് സാഹസികനായ യെവ്സ് റോസി സ്ഥാപിച്ച ജെറ്റ്മാൻ ദുബായിയുടെ ഭാഗമായാണ് വിന്‍സ് ശ്രദ്ധിക്കപ്പെടുന്നത്. ദുബൈയിലെ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി ബന്ധപ്പെട്ടിരിക്കുന്ന എക്സ് ദുബായിയുടെ ബ്രാൻഡിന് കീഴിൽ ജെറ്റ്മാൻമാർ ബുർജ് ഖലീഫയെയും നഗരത്തിന് ചുറ്റമുള്ള മറ്റ് പല കേന്ദ്രങ്ങളില്‍ നിന്നും സാഹസിക പറക്കലുകള്‍ നടത്തിയിരുന്നു.

2015ല്‍ ഡബിള്‍ ഡെക്കര്‍ എമിറേറ്റ്‌സ് എയര്‍ബസ് എ380ക്കൊപ്പം ദുബായ്ക്ക് മുകളിലൂടെ പറന്ന റെഫെറ്റിന്‍റേയും റോസിയുയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ദുബൈയിലെ ജുമൈറ ബീച്ചില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തിലേക്ക് പറന്നുയര്‍ന്ന വിന്‍സിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ തോതില്‍ വൈറലാവുകയും ചെയ്തിരുന്നു. മലയാളികള്‍ ഉള്‍പ്പടെ ജെറ്റ്മാന്‍ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ പരീക്ഷണ പറക്കല്‍.

Recommended Video

cmsvideo
Burj Khalifa greets tourists with stunning show | Oneindia Malayalam

മരണത്തിലും ഉറ്റ കൂട്ടുകാർ , ആര്യയുടേയും അമൃതയുടേയും മരണത്തിൽ സംശയങ്ങളുമായി ബന്ധുക്കൾമരണത്തിലും ഉറ്റ കൂട്ടുകാർ , ആര്യയുടേയും അമൃതയുടേയും മരണത്തിൽ സംശയങ്ങളുമായി ബന്ധുക്കൾ

 ഇമ്രാൻ ഖാന്റെ വിമർശനം കുറിയ്ക്ക് കൊണ്ടു: യുഎഇയുമായി ഇടഞ്ഞ് പാകിസ്താൻ; പാക് പൌന്മാർക്കും നിയന്ത്രണം !! ഇമ്രാൻ ഖാന്റെ വിമർശനം കുറിയ്ക്ക് കൊണ്ടു: യുഎഇയുമായി ഇടഞ്ഞ് പാകിസ്താൻ; പാക് പൌന്മാർക്കും നിയന്ത്രണം !!

 'രണ്ടാമനും ജയിലിലേക്ക്.. അടുത്തതാര് ? ജനങ്ങൾക്ക് അറിയേണ്ടത് അതാണ്' ; പ്രതികരിച്ച് എംവി ജയരാജൻ 'രണ്ടാമനും ജയിലിലേക്ക്.. അടുത്തതാര് ? ജനങ്ങൾക്ക് അറിയേണ്ടത് അതാണ്' ; പ്രതികരിച്ച് എംവി ജയരാജൻ

English summary
Vincent Refett, who made history by jumping from Burj Khalifa, died during training
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X