ഗ്ലാസ്ഗോയില്‍ അഞ്ച് മിനിറ്റിൽ കിടിലം പ്രസംഗം; വൈറലായി വിനിഷാ ഉമാശങ്കര്‍
ഗ്ലാസ്ഗോയില്‍ അഞ്ച് മിനിറ്റിൽ കിടിലം പ്രസംഗം; വൈറലായി വിനിഷാ ഉമാശങ്കര്‍
ഗ്ലാസ്ഗോയില്‍ കഴിഞ്ഞ ദിവസം നടന്ന ലോക കാലാവസ്ഥാ ഉച്ചകോടിയിൽ വൈറലായ ആ കിടിലം പ്രസംഗം സമൂഹ മാധ്യമങ്ങളിലയക്കം തരംഗമാവുകയാണ്. പ്രസംഗം നടത്തിയത് വെറും പതിനാല് വയസ്സ് മാത്രം പ്രായമുളള വിനിഷാ ഉമാശങ്കർ. തമിഴ്നാട് തിരുവണ്ണാമല സ്വദേശിനിയാണ് വിനിഷ.

എര്‍ത്ത് ഷോട്ട് പുരസ്കാരത്തിന്റെ അന്തിമ പട്ടികയുടെ ഭാഗമായ വിനിഷയുടെ പ്രസംഗം ലോകം മുഴുവൻ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രസംഗം ജന ശ്രദ്ധയിൽ എത്തിയതോടെ വിനിഷ ഉമാശങ്കറിനെ തേടി അഭിന്ദന പ്രവാഹം എത്തി. ഒപ്പം ആഗോള നേതാക്കളും വിനിഷയെ അഭിനന്ദിച്ചു.

ലോകനേതാക്കളെയടക്കം ഈ കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയിൽ പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വാഗ്ദാനങ്ങളോ വാചകമടിയോ അല്ല വേണ്ടതെന്ന് ആ പതിനാലുകാരി വേദിയിൽ ഉറക്കെ പറഞ്ഞു.
വില്യം രാജകുമാരന്റെ ക്ഷണിച്ചതിനെ തുടർന്നാണ് കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി വിനിഷ എത്തിയത്. ഇദ്ദേഹം ഏർപ്പെടുത്തിയ പുരസ്കാരമായ എര്‍ത്ത്ഷോട്ട് പുരസ്കാര പട്ടികയിൽ വിനിഷയുടെ പേരും ഇടം പിടിച്ചു. ഈ പുരസ്കാര പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വിനിഷ.

പരിസ്ഥിതിയെ പിന്തുണയ്ക്കുന്ന പ്രവർത്തനത്തിനുള്ള പുരസ്കാരമാണ് വില്യം രാജകുമാരന്റെ പുരസ്കാരം . കരി ഉപയോഗിച്ചുള്ള പരമ്പരാഗത തേപ്പുപെട്ടി വണ്ടികള്‍ക്കു പകരം വെക്കാനാകുന്നതാണ് വിനിഷയുടെ കണ്ടുപിടിത്തം. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്തിരിപ്പെട്ടിയെന്ന പുതിയ ആശയമാണ് ഈ കൊച്ചു മുടുക്കി ലോകത്തിന് മുന്നോട്ട് വയ്ക്കുന്നത്.
വിനിഷയുടെ പ്രസംഗത്തിന്റെ വാചകങ്ങൾ ഇങ്ങനെ;
"പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയും പാലിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന നേതാക്കളോട് എന്റെ തലമുറയിൽ പലരും ദേഷ്യപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്നു. ഞങ്ങൾക്ക് ദേഷ്യപ്പെടാൻ എല്ലാ കാരണവുമുണ്ട്. പക്ഷേ എനിക്ക് ദേഷ്യപ്പെടാൻ സമയമില്ല. എനിക്ക് പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്.ഭൂമിയെ സംരക്ഷിക്കാന്‍ നേരിട്ടിറങ്ങണം. ഫോസില്‍ ഇന്ധനങ്ങളിലും പുകയിലും മലിനീകരണത്തിലും കെട്ടിപ്പടുത്ത സമ്പദ് വ്യവസ്ഥയിലല്ല ശ്രദ്ധ പതിപ്പിക്കേണ്ടത്. ഞങ്ങള്‍ എര്‍ത്ത്ഷോട്ട് പുരസ്കാര ജേതാക്കളും അന്തിമ പട്ടികയില്‍ ഇടം പിടിച്ചവരും മുന്നോട്ടു വെച്ച കണ്ടുപിടിത്തങ്ങളെയും ആശയങ്ങളും പരിഹാരങ്ങളെയും നിങ്ങൾ പിന്തുണയ്ക്കണം.
Recommended Video
"ഇന്ന് ഞാൻ എല്ലാ ബഹുമാനത്തോടെയും നിങ്ങളോട് ആവശ്യപ്പെടുന്നു, ഞങ്ങൾ സംസാരിക്കുന്നത് നിർത്തി പ്രവർത്തിക്കാൻ തുടങ്ങുകയാണ്. ഞാനും ഒരു വിദ്യാര്‍ഥിയാണ്, പരിസ്ഥിതിവാദിയാണ്, സംരംഭകയാണ്'. ഞങ്ങൾക്ക് ഒരു പുതിയ ഭാവിക്കായി ഒരു പുതിയ കാഴ്ചപ്പാട് ആവശ്യമാണ്. അതിനാൽ ഞങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിന് നിങ്ങളുടെ സമയവും പണവും പരിശ്രമവും ഞങ്ങളിൽ നിക്ഷേപിക്കേണ്ടതുണ്ട്!" തമിഴ്നാട്ടിൽ നിന്നുള്ള പെൺകുട്ടി ലോക നേതാക്കളോട് പറഞ്ഞു.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications