സമുദ്രാതിര്‍ത്തി ലംഘിച്ചു; 6 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു
ജാഫ്‌ന: രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചതിന് ആറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ശനിയാഴ്ച അറസ്റ്റ് ചെയ്യുകയും അവരുടെ ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു. ഈ മാസം ഇത് നാലാമത്തെ സംഭവമാണ്.
ശനിയാഴ്ച പുലര്‍ച്ചെ ജാഫ്‌നയിലെ കോവിലന്‍ വിളക്കുമാടത്തിന് വടക്ക് പടിഞ്ഞാറ് കടലില്‍ പട്രോളിങ്ങിനിടെയാണ് അറസ്റ്റ് ഉണ്ടായതെന്ന് നാവികസേന പത്രക്കുറിപ്പില്‍ അറിയിച്ചു. കോവിലന്‍ വിളക്കുമാടത്തിന് വടക്ക് പടിഞ്ഞാറ് കടലില്‍ വടക്കന്‍ നേവല്‍ കമാന്‍ഡിനോട് ചേര്‍ന്നുള്ള നാലാമത്തെ ഫാസ്റ്റ് അറ്റാക്ക് ഫ്‌ലോട്ടില്ലയുടെ (4 എഫ്എഎഫ്) നടത്തിയ പട്രോളിംഗിനിടെയാണ് ഇവരെ പിടികൂടിയത്.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ 29 മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കന്‍ നാവികസേന സമാനമായ സംഭവത്തില്‍ പിടികൂടിയത്. ഈ മാസത്തിനിടെ ശ്രീലങ്കന്‍ കടലില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ നാലാമത്തെ അറസ്റ്റാണിത്. ഫെബ്രുവരി 13 ന്, രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തിയതിന് 12 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും രണ്ട് മത്സ്യബന്ധന ട്രോളറുകള്‍ പിടിച്ചെടുക്കുകയും ചെയ്തതായി നാവികസേന അറിയിച്ചിരുന്നു.
ഫെബ്രുവരി 8 ന് 11 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും മൂന്ന് മത്സ്യബന്ധന ട്രോളറുകള്‍ പിടിച്ചെടുക്കുകയും ഫെബ്രുവരി 1 ന് ഇരുപത്തിയൊന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ തര്‍ക്കവിഷയമാണ്. ഈ മാസം ആദ്യം ന്യൂഡല്‍ഹിയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ജി എല്‍ പീരിസും തമ്മില്‍ നടത്തിയ ചര്‍ച്ചയിലും മത്സ്യത്തൊഴിലാളികളുടെ പ്രശ്നം ഇടംപിടിച്ചിരുന്നു.
പാക്ക് കടലിടുക്കില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നേവി ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയും അവരുടെ ബോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തമിഴ്നാടിനെ ശ്രീലങ്കയില്‍ നിന്ന് വേര്‍തിരിക്കുന്ന ഇടുങ്ങിയ ജലരേഖയായ പാക്ക് കടലിടുക്ക് ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികളുടെ സമ്പന്നമായ മത്സ്യബന്ധന കേന്ദ്രമാണ്.












Click it and Unblock the Notifications