സ്ത്രീപീഡനത്തില്‍ യൂറോപ്പും മോശമല്ല
ലണ്ടന്‍:സ്ത്രീ പീഡനം എന്ന് കേള്‍ക്കുമ്പോള്‍ ഇന്ത്യക്കാരുടെ നെഞ്ചത്തേക്ക് കുതിര കയറാന്‍ വരുന്നവര്‍ ഒന്നോര്‍ക്കണം. അത്ര സാമ്പത്തിക പുരോഗതിയൊന്നും ഇല്ലാത്ത ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ല ഇതെന്ന്. യൂറോപ്യന്‍ രാജ്യങ്ങളിലെ സ്ഥിതിയും വലിയ വ്യത്യസ്തമല്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.
മൗലികാവകാശങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുന്ന യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ മൂന്നില്‍ ഒന്ന് സ്ത്രീകളും പീഡിപ്പിക്കപ്പെടുന്നുണ്ടത്രെ.

ഏതാണ്ട് ആറരക്കോടിയോളം വരുന്ന യൂറോപ്യന്‍ വനിതകളുടെ കാര്യമാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. 15-ാം വയസ്സുമുതല്‍ മൂന്നില്‍ ഒന്ന് സ്ത്രീകളും ശാരീരികമായോ ലൈംഗികമായോ ഉള്ള പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ടെന്നാണ് കണ്ടെത്തല്‍. 42,000 സ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങളുടെ വെളിച്ചത്തിലാണ് സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഗാര്‍ഹിക പീഡനത്തെ ഒരു സ്വകാര്യ പ്രശ്‌നമായി കണക്കാക്കരുതെന്നും അത് ഒരു സാമൂഹ്യ പ്രശ്നം എന്ന രീതിയില്‍ പരിഗണിക്കപ്പടണം എന്നും സര്‍വ്വേ നടത്തിയ ഏജന്‍സി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
10 ല്‍ ഒരാള്‍ എന്ന കണക്കില്‍ സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ഇരരയാകുന്നുണ്ടത്രെ. 20 ല്‍ ഒരാള്‍ എന്ന കണക്കില്‍ ബലാത്സംഗത്തിനും ഇരയാകുന്നുണ്ട്. 22 ശതമാനം പേര്‍ക്കും തങ്ങളുടെ ജീവിത പങ്കാളികളില്‍ നിന്നാണ് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. ഗുരുതരമായ പ്രശ്‌നങ്ങളാണെങ്കില്‍ പോലും 67 ശതമാനം പേരും ഇത്തരം പീഡനങ്ങളൊന്നും പോലീസില്‍ അറിയിച്ചിട്ടില്ലെന്നും സര്‍വ്വേ കണ്ടെത്തുന്നു.












Click it and Unblock the Notifications