മ്യാൻമാർ കലാപം; വരാൻ പോകുന്നത് വൻ മനുഷ്യ ദുരന്തം, മുന്നറിയിപ്പുമായി യുഎൻ
മഹാദുരന്തത്തിലേക്കെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ് സെക്രട്ടറി ജനറല്‍ സുരക്ഷാസമിതിക്ക് കത്ത് നല്‍കി
റങ്കൂൺ: മ്യാൻമാറിൽ ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കിൽ ഫലം വൻ ദുരന്തമായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ. രണ്ടാഴ്ചക്കിടെ ഒന്നര ലക്ഷത്തോളം ജനങ്ങളാണ് മ്യാൻമാറിൽ നിന്ന് അയൽ രാജ്യമായ ബംഗ്ലാദേശിലേക്ക് കൂട്ടപ്പാലായനം ചെയ്തത്. ഇതിന്റെ പരിണത ഫലം മനുഷ്യ മഹാദുരന്തമായിരിക്കുമെന്ന് യുഎൻ സെക്രട്ടറി ആന്റോണിയോ ഗുട്ടെറസ് സുരക്ഷ സമിതയിയോട് അറിയിച്ചിട്ടുണ്ട്.

മ്യാൻമാറിൽ വംശീയഹത്യയ്ക്ക് സാധ്യതയുണ്ടെന്ന് ഗുട്ടെറസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു. റോഹ്യങ്കക്കാർക്ക് മ്യാൻമാർ പൗരത്വം നൽകണമെന്നും നിപരമായ അവകാശങ്ങൾ അനുവദിക്കണമെന്ന് ഗുട്ടെറസ് മ്യാൻമാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

രണ്ട് ആഴ്ചക്കിടെ ഒന്നര ലക്ഷം പേർ
യുഎന്നിന്റെ പുതിയ കണക്കു പ്രകാരം രണ്ടാഴ്ചക്കിടെ 146, 000 റോഹിങ്ക്യൻ അഭയാർഥികളാണ് ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തത്. ഒക്ടേബർ മാസം മുതൽ മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തത് 3 ലക്ഷത്തോളം അഭയാർഥികളാണ് .

കുടിയേറ്റത്തെ എതിർത്ത് ബംഗ്ലാദേശ്
ആദ്യം മുതൽ തന്നെ സുരക്ഷപ്രശ്നം മുൻ നിർത്തി മ്യാൻമാറിൽ നിന്നുള്ള കുടിയേറ്റത്തെ ബംഗ്ലാദേശ് എതിർത്തിരുന്നു. കഴിഞ്ഞ രണ്ടു മാസമായി 2,33,000 ത്തോളം അഭയാർഥികളാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലെത്തിയത്. ഇത്രയും പേരെ തങ്ങാനാകില്ലെന്നും ബംഗ്ലദേശ് സർക്കാർ അറിയിച്ചിരുന്നു. കൂടാതെ അഭയാർഥി പ്രശ്നത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

ദ്വീപിൽ അഭയം കൊടുക്കും
കൂടിയേറ്റക്കാരുടെ എണ്ണം വർധിപ്പിച്ചതോടെ അഭയാർഥികളെ ബംഗ്ലാൾ ഉൾകടലിലെ ആളൊഴിഞ്ഞ ദ്വീപിൽ താൽകാലികമായി പാർപ്പിക്കാനുള്ള പദ്ധതി ബംഗ്ലാദേശ് സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.

പ്രതികരിക്കാതെ മ്യാൻമാർ
മ്യാൻമാറിലെ സംഘർഷാവസ്ഥയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്തയാണ് മ്യാൻമാർ സേറ്റ് കൗൺസിലർ ആങ് സാൻ സ്യൂചി പറഞ്ഞു. സർക്കാർ ജനങ്ങളെ സംരക്ഷിക്കാനായി പരമാവധി ശ്രമിക്കുന്നുണ്ടെന്നും സ്യൂചി പറഞ്ഞു. എന്നാൽ റാഖിനിൽ നിന്നുള്ള ജനങ്ങളുടെ കൂട്ടപ്പാലയനത്തെ കുറിച്ച് ഇവർ പ്രതികരിച്ചിട്ടില്ല.

അനുഭാവം പ്രകടിപ്പിച്ച് ഇന്ത്യ
മ്യാൻമാറിലെ റാഖീനിലെ കലാപത്തെ കുറിച്ച് ആശങ്കയുണ്ടെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മോദി മ്യാൻമാർ സന്ദർശനത്തിനിടെയാണ് ഈക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിലുളള കുടിയേറ്റക്കാർക്കെതിരെ നിയമനടപടി
ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന് 40000 ത്തോളം റോഹിങ്ക്യകൾ ഇന്ത്യയിലേക്ക് പാലായനം ചെയ്തതിരുന്നു. ഇവരെ ഇന്ത്യയിൽ നിർത്താൻ ആകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. കുടിയേറ്റക്കാർക്കെതിരെ നിയമനടപടിയിലൂടെ മാത്രമേ രാജ്യത്ത് നിന്ന് പുറത്താക്കുകയുളളുവെന്ന് കേന്ദ്രം വിദേശകാര്യ സഹമന്ത്രി കിരൺ റിജ്ജു പറഞ്ഞിരുന്നു.












Click it and Unblock the Notifications