Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുഞ്ഞ് ജനിച്ചത് മലദ്വാരമില്ലാതെ, രണ്ട് ലിംഗം'; അമ്പരന്ന് ഡോക്ടര്‍മാര്‍, കാരണം ഇതാണ്

ശരീരത്തിലെ പ്രത്യേകതകളുമായി കുഞ്ഞ് ജനിക്കുന്നത് ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. ഇങ്ങനെയുള്ള പല സംഭവങ്ങളും വാര്‍ത്തയാകാറുണ്ട്. ഇത്തരം സംഭവങ്ങള്‍ എല്ലാവരെയും ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ അങ്ങനെയൊരു വാര്‍ത്തയാണ് സോഷ്യല്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. പാകിസ്ഥാനില്‍ ജനിച്ച കുട്ടിയാണ് ഇപ്പോല്‍ ആരോഗ്യ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത്. ഈ കുട്ടിക്ക് രണ്ട് ലിംഗങ്ങളാണുള്ളത്. എന്നാല്‍ മലദ്വാരം ഇല്ല. കുട്ടിയുടെ ഈ പ്രത്യോകത കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

ഈ കുട്ടിക്ക് തന്റെ രണ്ട് ലിംഗവും ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഡിഫാലിയ എന്ന അപൂര്‍വ രോഗാവസ്ഥയാണ് ഈ കുട്ടിക്കുള്ളത്. അതുകൊണ്ടാണ് ഇങ്ങനെ ഒരു ശാരീരിക അവസ്ഥ കുഞ്ഞിനുണ്ടായിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആറ് ലക്ഷം കുട്ടികള്‍ ജനിക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രമാണ് ഇങ്ങനെ ഒരു രോഗാവസ്ഥയുണ്ടാകുകയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

viral

ആരോഗ്യലോകത്ത് ഇതുവരെ 100 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. 1609ല്‍ ആണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്. ആ കുഞ്ഞിന്റെ ഒരു ലിംഗം മറ്റൊന്നിനേക്കാള്‍ ഒരു സെന്റീമീറ്റര്‍ നീളം കൂടിയതാണെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം, പാകിസ്ഥാനില്‍ ജനിച്ച കുഞ്ഞ് രണ്ട് ലിംഗങ്ങള്‍ ഉപയോഗിച്ച് മാത്രമൊഴിച്ചെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അതേസമയം, കുട്ടിക്ക് പ്രത്യേക ശസ്ത്രക്രിയയിലൂടെ മലദ്വാരം ഡോക്ടര്‍മാര്‍ സൃഷ്ടിച്ചു. എന്നാല്‍ രണ്ട് ലിംഗങ്ങളും അതേ പോലെ നിലനിര്‍ത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്. കുഞ്ഞിന്റെ ഒരു ലിംഗത്തിന് 1.5 സെന്റീമീറ്ററും രണ്ടാമത്തതിന് 2.5 സെന്റീമീറ്ററുമാണ് നീളം.

രണ്ട് ലിംഗങ്ങളും മൂത്രാശയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നത് കൊണ്ടാണ് മൂത്രമൊഴിക്കാന്‍ സാധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുഞ്ഞിന്റെ കുടുംബത്തിലെ മറ്റാര്‍ക്കും ഇത്തരത്തിലുള്ള ശാരീരികാവസ്ഥ ഉണ്ടായിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ആണ് കുഞ്ഞിനെ ചികിത്സിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+