49 കിടപ്പുമുറികൾ, മിനി ആശുപത്രി; മുകേഷ് അംബാനിയുടെ ലണ്ടനിലെ പുതിയ വീട് ഉഗ്രനെന്ന് റിപ്പോർട്ട്
49 കിടപ്പുമുറികൾ, മിനി ആശുപത്രി; മുകേഷ് അംബാനിയുടെ ലണ്ടനിലെ പുതിയ വീട് ഉഗ്രനെന്ന് റിപ്പോർട്ട്
ഇന്ത്യയിലെ ഏറ്റവും ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി തനിക്കും കുടുംബത്തിനും വേണ്ടി രണ്ടാമത്തെ വീട് വാങ്ങിയിരിക്കുകയാണ് . മാധ്യമ സ്ഥാപനമായ മിഡ് - ഡേയിലെ റിപ്പോർട്ട് അനുസരിച്ച്, അംബാനി ബക്കിങ്ഹാംഷെയറില്‍ സ്റ്റോക്ക് പാര്‍ക്കിലാണ് 300 ഏക്കര്‍ സ്ഥലത്ത് വീട് വാങ്ങിയിരിക്കുന്നത്. മുംബൈയിലെ തന്റെ വസതിക്ക് പുറമെയാണിത്.

ഇന്ത്യയിലെ ഏറ്റവും ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി തനിക്കും കുടുംബത്തിനും വേണ്ടി രണ്ടാമത്തെ വീട് വാങ്ങിയിരിക്കുകയാണ് . മാധ്യമ സ്ഥാപനമായ മിഡ് - ഡേയിലെ റിപ്പോർട്ട് അനുസരിച്ച്, അംബാനി ബക്കിങ്ഹാംഷെയറില്‍ സ്റ്റോക്ക് പാര്‍ക്കിലാണ് 300 ഏക്കര്‍ സ്ഥലത്ത് വീട് വാങ്ങിയിരിക്കുന്നത്. മുംബൈയിലെ തന്റെ വസതിക്ക് പുറമെയാണിത്.

മുംബൈയിലെ ആൾട്ടമൗണ്ട് റോഡിൽ സ്ഥിതി ചെയ്യുന്ന 'ആന്റീലിയ' എന്ന ആഡംബര വസതിയിൽ താമസിച്ചു കൊണ്ടാണ് പുതിയ വീട് എന്ന ആഗ്രഹം മുകേഷ് അംബാനി പൂവണിയുന്നത്. കോവിഡ് ലോക്ക്ഡൗണുകളിലും പകർച്ചവ്യാധികളിലും അംബാനി കൂടുതൽ സമയവും ചെലവഴിച്ചത് മുംബൈയിലെ തന്റെ വീട്ടിലായിരുന്നു.
49 കിടപ്പുമുറികളാണ് ലണ്ടനിലെ ഈ വീട്ടിനുള്ളത്. കൂടാതെ അത്യാധുനിക മെഡിക്കൽ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുംബൈയിലെ അന്റീലിയ വസതിയ്ക്ക് സമാനമായ എല്ലാ ആഢംബര സൗകര്യങ്ങളും ഇവിടെയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതിനാൽ അംബാനി 592 കോടി രൂപയ്ക്ക് വാങ്ങിയ ലണ്ടനിലെ പുതിയ വീട് അവരുടെ പ്രാഥമ ഭവനമാക്കാൻ തീരുമാനിച്ചു. അവരുടെ ആവശ്യങ്ങൾക്കനുസരിച്ചുളള സജജീകരണങ്ങൾ പുതിയ വീട്ടിൽ സ്ഥാപിക്കാൻ തുടങ്ങിയതായാണ് വിവരം.

മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും ദീപാവലി ആഘോഷം ഇത്തവണ ലണ്ടനിലെ വീട്ടിലായിരുന്നു. ആഘോഷങ്ങള്‍ക്കുശേഷം ഇന്ത്യയിലേക്ക് അവര്‍ തിരികെയെത്തും. വീടിന്റെ പണികള്‍ മുഴുവനും പൂര്‍ത്തിയായി കഴിഞ്ഞ് അടുത്ത വര്‍ഷം ഏപ്രിലോടുകൂടി അവര്‍ ലണ്ടനിലേക്ക് പോകും.

എന്നാൽ എന്തിനാണ് സ്റ്റോക്ക് പാർക്ക് വീടെന്ന ചോദ്യവും മുന്നോട്ട് ഉയരുകയാണ്. അതേസമയം, റിപ്പോർട്ട് അനുസരിച്ച്, മുംബൈയിലെ ഏറ്റവും തിരക്കുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അന്റീലിയയില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി വിശാലമായ ഒരു സ്ഥലത്ത് വീട് വേണമെന്ന അന്വേഷണമാണ് പുതിയ വസതിയിലേയ്ക്ക് എത്തിച്ചിരിക്കുന്നത്.

അതേസമയം, അംബാനിയുടെ പുതിയ വസതിയെക്കുറിച്ചുള്ള രസകരമായ ഒരു കാര്യം ഇതാണ് 1908-ന് ശേഷം ഈ ബംഗ്ലാവ് സ്വകാര്യ വസതിയായി ഉപയോഗിച്ചു വരികയായിരുന്നു. പിന്നീട് ഇത് കണ്‍ട്രി ക്ലബ് ആയി മാറ്റി. ജെയിംസ് ബോണ്ട് സിനിമഈ വീട്ടില്‍ ഷൂട്ട് ചെയ്തെന്നും റിപ്പോർച്ചുകൾ പറയുന്നു. എന്നിരുന്നാലും, കുടുംബം ഇതുവരെ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുകയോ ഇത് സംബന്ധിക്കുന്ന എന്തെങ്കിലും അഭിപ്രായങ്ങൾ പറയുകയോ ചെയ്തിട്ടില്ല.
Recommended Video

ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനിയ കണക്ക് പ്രകാരം 38 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആകെ സമ്പത്ത്. ഭാര്യ നിത, മക്കളായ ആകാശ്, ഇഷ, അനന്ദ് എന്നിവർ അടങ്ങുന്നതാണ് മുകേഷ് അംബാനിയുടെ കുടുംബം. കുടുംബ ബന്ധങ്ങൾക്ക് വളരെയേറെ വില കൊടുക്കുന്നയാളാണ് മുകേഷ് അംബാനി.
നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിലും ചാരിറ്റി പദ്ധതികളിലും ഏർപ്പെടുന്ന വ്യക്തിയാണ് നിതാ അംബാനി. ദുരിതാശ്വാസം, വിദ്യാഭ്യാസം, മാനവ വിഭവശേഷി മാനേജ്മെന്റ് എന്നീ മേഖലകളിലാണ് നിതാ അംബാനി സജീവമായിട്ടുള്ളത്. ധീരുഭാരി അംബാനി ഇന്റർനാഷണൽ സ്കൂളിന്റെ ചെയർപേഴ്സണാണ് ഇപ്പോൾ നിതാ അംബാനി.












Click it and Unblock the Notifications