മുൻ കാമുകി കാമുകന് ഒരു കത്ത് അയച്ചു... മാർക്കിട്ട ശേഷം കാമുകൻ തിരികെ നൽകി... എന്താല്ലെ....!!!
പ്രണയകാലവും, വിരഹവും, ഒന്നിച്ച് ഉണ്ടായിരുന്ന നല്ല സമയങ്ങളെയും കുറിച്ചാണ് നിക് ലുറ്റ്‌സ് എന്ന യുവാവിന്റെ മുന്‍ കാമുകി കത്തില്‍ എഴുതിയിരിക്കുന്നത്.
ഫ്‌ളോറിഡ: പ്രണയം തകര്‍ന്നെങ്കിലും തന്റെ ഭാഗം വിശദീകരിക്കാനായി കാമുകന് ഒരു കത്ത് എഴുതാന്‍ തീരുമാനിച്ചു കാമുകി. എന്നാല്‍ കത്ത് കിട്ടിയ കാമുകന്‍ എന്ത് ചെയ്‌തെന്നോ, ഒരു അധ്യാപകന്റെ കൈയ്യടക്കത്തോടെ കത്തിന് മാര്‍ക്ക് ഇട്ടു. എന്നിട്ട് ഈ കത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
|
പ്രണയകാലവും, വിരഹവും, ഒന്നിച്ച് ഉണ്ടായിരുന്ന നല്ല സമയങ്ങളെയും കുറിച്ചാണ് നിക് ലുറ്റ്‌സ് എന്ന യുവാവിന്റെ മുന്‍ കാമുകി കത്തില്‍ എഴുതിയിരിക്കുന്നത്. പ്രണയ തകര്‍ച്ചയ്ക്ക് ഉള്ള കാരണങ്ങളും കത്തില്‍ ഉണ്ട്.
|
കത്ത് കിട്ടിയ നിക് എന്ത് ചെയ്‌തെന്നോ, അത് മൂല്യ നിര്‍ണയം നടത്താന്‍ തീരുമാനിച്ചു. കത്ത് വായിച്ചപ്പോള്‍ തോന്നിയ തെറ്റുകളും, വ്യാകരണ തെറ്റുകളും, വാക്യ ഘടനയിലെ പ്രശ്‌നങ്ങലും എല്ലാം അടയാളപ്പെടുത്തി.
|
ഈ കത്ത് നിക് ട്വീറ്റ് ചെയ്തു. ഒരു കുറിപ്പും ... നിങ്ങളുടെ മുന്‍ കാമുകി നിങ്ങള്‍ക്ക് കത്ത് എഴുതുകയാണെങ്കില്‍ അതില്‍ തെറ്റുകള്‍ കണ്ടെത്തി അടയാളപ്പെടുത്തി തിരിച്ചയയ്ക്കുന്നതാണ് നല്ലത്.
|
100ല്‍ 61 മാര്‍ക്കാണ് നിക് മുന്‍ കാമുകിയുടെ കത്തിന് നല്‍കിയിരിക്കുന്നത്. നികിന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്. പ്രണയിക്കുമ്പോള്‍ കാമുകിയുടെ ഭാഷാപാടവത്തെ കുറിച്ച് അറിയില്ലെങ്കിലും അതിന് ശേഷമെങ്കിലും ഇതേ കുറിച്ച് മനസ്സിലാക്കുന്നത് നല്ലതാണെന്നാണ് ചിലരുടെ കമന്റ്.












Click it and Unblock the Notifications