Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷപ്രഭുവാകാന്‍ ലോട്ടറി ഒന്നും അടിക്കേണ്ട; ഈ നമ്പറിലുള്ള കറന്‍സിയുണ്ടോ, പണം വീട്ടിലെത്തും

പല ഹോബികളും കാത്തുസൂക്ഷിക്കുന്ന വ്യക്തികളെ കുറിച്ച് നമ്മള്‍ കേള്‍ക്കാറുണ്ട്. ചിലര്‍ ഇഷ്ടപ്പെട്ട വാഹനങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നു. മറ്റ് ചിലര്‍ നാണയങ്ങളും സ്റ്റാമ്പുകളും കളക്ട് ചെയ്യുന്ന ഹോബികള്‍ കാത്തുസൂക്ഷിക്കുന്നു. പലരും വളരെ പാഷനേറ്റായാണ് ഇത്തരം ഹോബികളെ കാണുന്നത്. എന്നാല്‍ ഇത്തരം ഹോബികളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഒന്നാണ് വിവിധ രാജ്യങ്ങളിലെ അപൂര്‍വമായ കറന്‍സി നോട്ടുകളും നാണയങ്ങളുമൊക്കെ ശേഖരിക്കുന്നത്.

1

ചില ആളുകള്‍ ഇത്തരം കറന്‍സികള്‍ സ്വന്തമാക്കുന്നതിന് വേണ്ടി ലക്ഷങ്ങള്‍ ചെലവാക്കുന്നതും നമുക്ക് കാണാം. എന്നാല്‍ ഇപ്പോഴിതാ ഇത്തരം ഹോബി കാത്തുസൂക്ഷിക്കുന്ന ആളുകള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണുള്ളത്. നിങ്ങളുടെ കയ്യില്‍ ഈ പറയുന്ന കറന്‍സി നോട്ടുകളുണ്ടെങ്കില്‍ അത് നല്‍കി പകരം ലക്ഷങ്ങള്‍ നേടാനുള്ള ഒരു അവസരമാണ് നിങ്ങളെ തേടി വന്നിരിക്കുന്നത്.

2

ഈ അവസരം നിങ്ങള തേടിയെത്തുന്നത് ഇന്ത്യയില്‍ നിന്നാണെങ്കില്‍ തെറ്റി. സംഭവം അങ്ങ് കടല്‍ കടന്ന് ബ്രിട്ടനിലാണ്. changechecker എന്ന വെബ്‌സൈറ്റാണ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ 10 പൗണ്ടിന്റെ ഒരു പ്ലാസ്റ്റിക് നോട്ടിന് പുതിയതായി വന്ന അധിക മൂല്യത്തെ കുറിച്ച് അറിയിച്ചത്. ഈ നോട്ടിന് വ്യത്യസ്ത സീരിയല്‍ നമ്പറാണുള്ളത്.

3

ഈ പ്ലാസ്റ്റിക് നോട്ടാണ് ബ്രിട്ടനിലെ കളക്ടര്‍മാര്‍ തിരയുന്നത്. വി വി ഐ പി നോട്ട് എന്ന് വിശേഷിപ്പിക്കുന്ന ഈ നോട്ടിന് മൂന്നര ലക്ഷം രൂപയോളം ലഭിക്കും. കാരണം മറ്റൊന്നുമല്ല, നോട്ടിലുള്ള സീരിയല്‍ നമ്പറാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു പ്രത്യേക രീതിയിലാണ് ഇതിന്റെ സീരിയല്‍ നമ്പര്‍ ക്രമീകരിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഇത്രയും തുക കറന്‍സിക്ക് ലഭിക്കുന്നത്.

4

ഈ കറന്‍സി നോട്ടിലെ സീരിയല്‍ നമ്പര്‍ പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരിയായ ജെയിന്‍ ഓസ്റ്റിന്റെ ജനന മരണ തീയതികളുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടും കൂടിയാണ് ഈ കറന്‍സിക്ക് ഇത്ര ഡിമാന്‍ഡ് വന്നത്. 1975ലാണ് ജെയ്ന്‍ ഓസ്റ്റിന്‍ ജനിച്ചത്. 1817ലാണ് അവര്‍ മരണപ്പെട്ടത്.

5

ഇന്നത്തെ കാലത്തും ഇംഗ്ലീഷ് സാഹിത്യ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ആറ് പ്രധാനപ്പെട്ട കൃതികളുടെ രചയിതാവാണ് ജെയ്ന്‍ ഓസ്റ്റിന്‍. അവരുടെ ജനന മരണ തീയതികള്‍ ഉള്‍ക്കൊള്ളുന്നതിനാലാണ് വെറും പത്ത് പൗണ്ടിന്റെ പ്ലാസ്റ്റിക്ക് നോട്ടിന് ഇത്രയധികം ഡിമാന്‍ഡ് വന്നത്.

6

ജെയിന്‍ ഓസ്റ്റിന്‍ ജനിച്ച വര്‍ഷം കാണിക്കുന്ന 16 121775 എന്ന സീരിയല്‍ നമ്പറിലുള്ള നോട്ട്, മരണത്തീയതി കുറിക്കുന്ന 18 071817 എന്ന സീരിയല്‍ നമ്പറിലുള്ള നോട്ട് എന്നിവയെ തേടിയാണ് നാണയ ശേഖരിക്കുന്നവര്‍ അന്വേഷിക്കുന്നത്. കൂടാതെ ജനന, മരണ തീയതികള്‍ ഒന്നിച്ചു വരുന്ന 17 751817 എന്ന സീരിയല്‍ നമ്പര്‍, ജെയിന്‍ ഓസ്റ്റിന്റെ പ്രധാന നോവലായ പ്രൈഡ് ആന്റ് പ്രെജുഡൈസ് പുറത്തിറങ്ങിയ വര്‍ഷത്തെ കുറിക്കുന്ന 28 011813 എന്ന സീരിയല്‍ നമ്പര്‍ എന്നി കറന്‍സികള്‍ക്കും വലിയ ഡിമാന്‍ഡാണുള്ളത്.

7

ഇത്തരം കറന്‍സികള്‍ നല്‍കുന്നയാള്‍ക്ക് മൂന്നര ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരം മോഹനവാഗ്ദാനങ്ങള്‍ ആദ്യമായല്ല പുറത്തുവരുന്നത്. ഇതിന് മുമ്പും ചരിത്രപരമായ ബന്ധമുള്ള പല കറന്‍സികളും നാണായങ്ങള്‍ക്കും മോഹവില നല്‍കാന്‍ കളക്ടര്‍മാര്‍ തയ്യാറായിട്ടുണ്ട്.
ഇത്തരം കറന്‍സികള്‍ കയ്യിലുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ് വെബ്‌സൈറ്റുമായി ബന്ധപ്പെടാവുന്നതാണ്. നേരത്തെ ലണ്ടന്‍ ഒളിമ്പിക്‌സ് 2012 എന്നിവയുള്ള നാണയങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ് ലഭിച്ചുകൊണ്ടിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+