ഞെട്ടിക്കുന്ന സര്‍പ്രൈസുമായി ദുബായ് കിരീടാവകാശി; രാജകൊട്ടാരത്തില്‍ ഇന്ന് ആഘോഷ രാവ്, അഭിനന്ദനം

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു ഷെയ്ഖ് ഹംദാന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

dubai

ദുബായ്: ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ ഇന്നലെയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഒന്നായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്നു ഷെയ്ഖ് ഹംദാന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തനിക്ക് വീണ്ടും കുഞ്ഞ് പിറന്നെന്ന വാര്‍ത്തയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ ജനന പ്രഖ്യാപനം ദശലക്ഷക്കണക്കിന് സോഷ്യല്‍ മീഡിയ ഫോളോവേഴ്സിന് സന്തോഷം നല്‍കുന്ന വാര്‍ത്തയായി.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സ്റ്റോറി

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സ്റ്റോറി

രണ്ട് കൈകള്‍ക്ക് മുകളില്‍ ഒരു കുഞ്ഞിന്റെ പാദങ്ങള്‍ വരച്ച ഒരു സ്‌റ്റോറിയാണ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തന്റെ മൂന്നാമത്തെ കുഞ്ഞ് ആണ്‍കുട്ടിയാണെന്നും അദ്ദേഹം സ്‌റ്റോറിയില്‍ കുറിക്കുന്നുണ്ട്. അതേ ഫോട്ടോ അദ്ദേഹത്തിന്റെ ഭാര്യ ഷെയ്ഖ ഷെയ്ഖ ബിന്‍ത് സയീദ് ബിന്‍ താനി അല്‍ മക്തൂം തന്റെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയായും പങ്കുവച്ചിട്ടുണ്ട്.

കുഞ്ഞിന്റെ പേര് ഇങ്ങനെ

കുഞ്ഞിന്റെ പേര് ഇങ്ങനെ

നേരത്തെ ഇരട്ടക്കുട്ടികളുടെ പിതാവാണ് ഷെയ്ഖ് ഹംദാന്‍. കുഞ്ഞിന് മുഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍മക്തൂം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. രണ്ട് പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് അഭിനന്ദന സന്ദേശവുമായി രംഗത്തെത്തുന്നത്. ഇന്‍സ്റ്റഗ്രാം കമന്റ് ബോക്‌സ് കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

അഭിനന്ദന പ്രവാഹം

അഭിനന്ദന പ്രവാഹം

ഷെയ്ഖ് ഹംദാന്റെ സഹോദരങ്ങളായ ദുബായ് ഉപ ഭരണാധികാരിയും യു എ ഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് കള്‍ച്ചര്‍ ചെയര്‍പേഴ്‌സണും ദുബായ് കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ഷെയ്ഖ മനാല്‍, അദ്ദേഹത്തിന്റെ സന്തതസഹചാരിയായ അമ്മാവന്‍ സയീദ് ഉള്‍പ്പെടെയുള്ള രാജകുടുംബത്തിലെ നിരവധി അംഗങ്ങളില്‍ നിന്നും ദമ്പതികള്‍ക്ക് അഭിനന്ദന സന്ദേശങ്ങള്‍ ലഭിച്ചു.

മൂന്നാമത്തെ കുഞ്ഞ്

മൂന്നാമത്തെ കുഞ്ഞ്

ഷെയ്ഖയ്ക്കും റാഷിദിനും ശേഷം ഷെയ്ഖ് ഹംദാന്റെ ഏറ്റവും ഇളയ കുട്ടിയാണ് ഇപ്പോള്‍ ജനിച്ച മൂന്നാമത്തെ കുഞ്ഞ്. 2021 മെയ് 20 ന് ആയിരുന്നു ഹംദാന് ആദ്യത്തെ ഇരട്ടക്കുഞ്ഞുകള്‍ പിറന്നത്. ആ സമയത്ത്, സന്തോഷവാര്‍ത്ത അറിയിക്കാന്‍ ഷെയ്ഖ് ഹംദാനും സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.

ആദ്യ ജന്മദിനത്തില്‍

ആദ്യ ജന്മദിനത്തില്‍

കൂടാതെ ഇരട്ട കുട്ടികളുടെ ആദ്യത്തെ ജന്മ ദിനത്തിലും ഹംദാന്‍ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇരട്ടക്കുട്ടികളെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് ഷെയ്ഖ് ഹംദാന് പങ്കുവച്ചത്. ഇന്നലെ എടുത്ത ചിത്രം പോലെ തോന്നുന്നു. ഇന്നേക്ക് ഒരു വര്‍ഷം, റഷീദിനും ഷൈഖയ്ക്കും ഒപ്പം ലോകത്തിലെ എല്ലാ കുട്ടികള്‍ക്കും ജന്മദിനാശംസകള്‍ എന്നായിരുന്നു ഈ പോസ്റ്റിന് അദ്ദേഹം കുറിച്ചത്.

ചിത്രങ്ങള്‍ എല്ലാം വൈറല്‍

ചിത്രങ്ങള്‍ എല്ലാം വൈറല്‍

ഇതിന് ശേഷം പല പരിപാടികളിലും മക്കളെ ഷെയ്ഖ് ഹംദാന്‍ കൊണ്ടു പോകാറുണ്ട്. ഇവിടെ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ വല്ലപ്പോഴും മാത്രമാണ് മുഖം വ്യക്തമാക്കാറുള്ളൂ. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും ഹംദാന്റെ പിതാവുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനുമൊപ്പം മക്കളുള്ള ചിത്രം പങ്കുവച്ചിരുന്നു. ഈ ചിത്രത്തിലും മുഖം വ്യക്തമാക്കിയിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+