കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ചിത്രം നേപ്പാള്‍ ഭൂകമ്പത്തില്‍ പകര്‍ത്തിയതല്ല, പിന്നെ?

  • By Mithra Nair
Google Oneindia Malayalam News

കാഡ്മണ്ഡു: നേപ്പാളില്‍ ഭൂകമ്പത്തെ ഭയന്ന് കെട്ടിപ്പിടിച്ചിരിക്കുന്ന രണ്ട് കുട്ടികളുടെ ചിത്രം സോഷ്യല്‍ മീഡിയയി വൈറലായിരുന്നു. എന്നാല്‍ അത് നേപ്പാള്‍ ഭൂകമ്പത്തില്‍ നിന്ന് പകര്‍ത്തിയവയല്ല. ചിത്രം വിയറ്റ്‌നാമില്‍ നിന്ന് പകര്‍ത്തിയതാണത്രെ

8 വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ പകര്‍ത്തിയതാണ് ഈ ചിത്രമെന്ന അവകാശവാദവുമായി ഫ്രീന്‍ലാന്‍സ് ഫോട്ടോഗ്രാഫര്‍ രംഗത്തെത്തി. നാ സണ്‍ ഗ്യുയെന്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇദ്ദേഹം അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

-nepal.jpg -Properties

നേപ്പാള്‍ ഭൂകമ്പം എന്ന ടാഗ് ലൈനോടെ ഫേസ്ബുക്കിലും ട്വിറ്ററിലും ഈ ചിത്രം വൈറലാകുകയാണ്. വിയറ്റ്‌നാമിലെ ഹാഗിയാഗ് പ്രവിശ്യയിലെ ഒരു ഗ്രാമത്തി ചിത്രമാണിതെന്ന് ഗ്യൂയെന്‍ പറഞ്ഞു.

നേരത്ത തന്നെ തന്റെ സ്വന്തം ബ്ലോഗിലും ഇദ്ദേഹം ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വിവിധ കഥകളുമായി പ്രചരിക്കുന്ന തന്റെ ചിത്രം ഏറെ അമ്പരപ്പിച്ചതായും അദ്ദേഹം പറയുന്നു.

English summary
Most social media users must have seen the moving image of two young children desperately hugging each other in fear, being shared all over Twitter and Facebook with the hashtag #NepalEarthquake.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X