കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കപ്പലിന് നേർക്ക് ഇറാന്റെ അപ്രതീക്ഷിത ആക്രമണം, കരയിലും കടലിലും ആകാശത്തും യുദ്ധം... ആരും ഞെട്ടും!

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ഒരുപക്ഷേ, ഇനിയൊരു ഗള്‍ഫ് യുദ്ധം ഉണ്ടാവുകയാണെങ്കില്‍ ഒരുവശത്ത് സൗദിയും മറുവശത്ത് ഇറാനും തന്നെ ആകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല.

എന്നാല്‍ ഇപ്പോള്‍ സൗദിയില്‍ നിന്ന് പുറത്ത് വന്നിട്ടുള്ള ഒരു ആനിമേറ്റഡ് വീഡിയോ സൗദി-ഇറാന്‍ ബന്ധത്തെ അതി രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ഇറാനെ യുദ്ധത്തില്‍ പരാജയപ്പെടുത്തി, സൗദി അധികാരം സ്ഥാപിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനും വീഡിയോയില്‍ ഉണ്ട്.

കഴിഞ്ഞ വര്‍ഷം ഉണ്ടായ ഒരു അക്രമ സംഭവത്തിന്റെ പേരില്‍ ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും സൗദി വിച്ഛേദിച്ചിരിക്കുകയാണ്. ഇറാനെ പ്രകോപിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.

ഇറാനെതിരെ

ഇറാനെതിരെ

ഇറാനെതിരെ അതി ശക്തമായ നിലപാടാണ് സൗദി അറേബ്യ കാലങ്ങളായി സ്വീകരിക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശി ആയതിന് ശേഷം ഇക്കാര്യത്തില്‍ കൂടുതല്‍ കടുത്ത നിലപാടുകളാണ് സൗദി സ്വീകരിച്ചിട്ടുള്ളത്.

വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

സൗദി അറേബ്യ ഇറാനെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന ഒരു ആനിമേഷന്‍ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. ഇത് മേഖലയില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കും എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കപ്പലിന് നേര്‍ക്ക്

കപ്പലിന് നേര്‍ക്ക്

അറേബ്യന്‍ ഗള്‍ഫിലൂടെ കടന്നുപോകുന്ന സൗദി അറേബ്യയുടെ ഒരു കപ്പല്‍. സന്നദ്ധ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് കപ്പല്‍ പോകുന്നത്. അപ്പോഴാണ് ഇറാന്റെ സ്പീഡ് ബോട്ടുകള്‍ കപ്പലിന് നേര്‍ക്ക് ആക്രമണം അഴിച്ചുവിടുന്നത്- വീഡിയോയില്‍ ഉള്ളത് ഇങ്ങനെയൊക്കെ ആണ്.

തിരിച്ചടി

തിരിച്ചടി

അതി ശക്തമായ തിരിച്ചടി തന്നെ സൗദി അറേബ്യ നല്‍കുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നത്. കര, വ്യോമ, നാവിക ആക്രമണങ്ങളില്‍ ഇറാനെ സൗദി കീഴ്‌പ്പെടുത്തുന്നതിന്റെ വീഡിയോയും ഉണ്ട്. ഉപയോഗിക്കുന്ന ആയുധങ്ങളുടെ പേര് പോലും പറഞ്ഞാണ് വിശദീകരണം.

എല്ലാം നിയന്ത്രിക്കുന്നത്

എല്ലാം നിയന്ത്രിക്കുന്നത്

കിരീടാവകാശായിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദിയില്‍ ഇരുന്ന് യുദ്ധം നിയന്ത്രിക്കുന്നതിന്റെ ആനിമേഷന്‍ രംഗങ്ങളും വീഡിയോയില്‍ ഉണ്ട്. ഏറ്റവും ഒടുവില്‍ ടെഹ്‌റാന്‍ പൂര്‍ണമായും സൗദി കൈയ്യടക്കുന്നതായാണ് കാണിക്കുന്നത്.

ആഹ്ലാദ പ്രകടനം

ആഹ്ലാദ പ്രകടനം

ടെഹ്‌റാനിലെ ആസാദി ചത്വരത്തില്‍ കൂടി നില്‍ക്കുന്ന ജനക്കൂട്ടം ആഹ്ലാദം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സൗദിയുടെ പതാകയും മുഹമ്മദ് ബിന്‍ സല്‍മാന്റെ പോസ്റ്ററുകളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഈ ആഹ്ലാദ പ്രകടനം.

പുറത്ത് വിട്ടത്

പുറത്ത് വിട്ടത്

മിഡില്‍ ഈസ്റ്റ് മീഡിയ റിസെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്- മെമ്രി- ആണ് ഈ വീഡിയോ തയ്യാറാക്കിയിട്ടുള്ളതും പുറത്ത് വിട്ടിട്ടുള്ളതും. യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ട് കഴിഞ്ഞിട്ടുള്ളത്. ഡിംസബര്‍ 16 ന് ആയിരുന്നു വീഡിയോ പുറത്ത് വിട്ടത്.

മറുപടി വീഡിയോ

മറുപടി വീഡിയോ

നേരത്തെ ഇറാനും ഇതുപോലെ ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു. സൗദിക്ക് നേരെ ഹൂത്തി വിമതര്‍ ആക്രമണം നടത്തുന്നതായിരുന്നു അത്. ആ വീഡിയോക്കുള്ള മറുപടിയാണ് ഇപ്പോഴത്തെ വീഡിയെ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖിബ് ല

ഖിബ് ല

ഖിബ് ലയില്‍ എത്തുക എന്നതാണ് ഇറാന്റെ ലക്ഷ്യം. യുദ്ധത്തിനായി അവര്‍ സൗദിയിലേക്കെത്തുന്നതുവരെ തങ്ങള്‍ കാത്തുനില്‍ക്കില്ല. യുദ്ധം തങ്ങള് ഇറാനിലേക്ക് കൊണ്ടുപോകും- മുഹമ്മദ് ബിന്‍ സല്‍മാന്‍ പറയുന്നു എന്ന രീതിയില്‍ വീഡിയോയില്‍കാണിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്.

വീഡിയോ കാണാം

ഇതാണ് ലോകമെമ്പാടും ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ആ വീഡിയോ.

English summary
A Saudi animation warning Iran of retaliation in the event of a military strike against the Saudi kingdom has gone viral after being shared on social media platforms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X