Get Updates
Get notified of breaking news, exclusive insights, and must-see stories!

video: മുൻ കാമുകന്റെ ശവസംസ്‌ക്കാരത്തിന് പോകാൻ ലിപ്സ്റ്റിക്കുൾപ്പെടെ മേയ്ക്ക് അപ്;വൈറൽ മുത്തശ്ശി

ജീവിത്തതില്‍ പ്രണയിക്കാത്തവര്‍ വളരെ കുറവായിരിക്കും. എന്നാല്‍ പ്രണയിച്ചവരെ തന്നെ കല്യാണ കഴിക്കണമെന്നോ ഒരാളെ മാത്രം പ്രണയിക്കണമെന്നോ ഇല്ലല്ലോ... ഒന്നോ അതില്‍ക്കൂടുതലോ കാമുകനോ കാമുകിയോ ഉണ്ടാവും. ഇനി പറയാന്‍ പോകുന്നത് ഒരു കാമുകിയെക്കുറിച്ചാണ്.

92 വയസ്സുള്ള ഈ കാമുകി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. കാരണം ഇവരുടെ മുന്‍ കാമുകന്‍ തന്നെയാണ്. ഈ 92 കാരി കാമുകിയുടെ മുന്‍കാമുകന്‍ മരിച്ചുപോയി. മുന്‍കാമുകന്റെ മരണ വാര്‍ത്ത അറിഞ്ഞ് ഈ മുത്തശ്ശി ചെയ്തത് എന്താണെന്നോ...വിശദമായി അറിയാം.....

1

താൻ മുൻപ് പ്രണയിച്ച ഒരാളുടെ മരണ വാർത്ത അറിയുമ്പോൾ ആർക്കാണെങ്കിലും സങ്കടം വരും. അവസാനമായി ഒന്ന് കാണണമെന്ന് തോന്നും. അങ്ങനെ ഈ കാമുകിക്കും തന്റെ മുൻ കാമുകനെ അവസാനമായി ഒന്ന് കാണണം എന്ന് തോന്നി. അദ്ദേഹത്തെ കാണാൻ തന്നെ ഇവർ തീരുമാനിച്ചു. ഇവർ മരണ വീട്ടിലേക്ക് പോകാൻ ചെയ്ത മേക്കപ്പ് ആണ് ഇപ്പോൾ ചർ‌ച്ചയാവുന്നത്....

2

മുന്‍ കാമുകന്‍റെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മേക്കപ്പ് ചെയ്യുന്ന ഇവരുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ്. ഡ്രോണിയാക് എന്ന പേരുള്ള മുത്തശ്ശിയാണ് 'ഗെറ്റ് റെഡി വിത്ത് മീ' എന്ന കുറിപ്പോടെ തന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഡ്രോണിയാക് തന്‍റെ മുന്‍ കാമുകനായിരുന്ന ബ്രൂസിന്റെ ശവസംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടയാണ് മേക്കപ്പിടുകയാണ്.

3

ആദ്യം മുഖത്ത് റൂഷ് ആണ് ഇവർ ഇടുന്നത്. ശേഷം പിങ്ക് ലിപ്സ്റ്റിക് ഇടാന്‍ തുടങ്ങുന്നു. 'നിങ്ങള്‍ ലിപ്സ്റ്റിക് ഇടാന്‍ മറക്കരുത്. ഞാന്‍ പിങ്ക് തിരഞ്ഞെടുത്തത് അവന്‍റെ പ്രിയപ്പെട്ട നിറമായതു കൊണ്ടാണ്'- അവർ പറയുന്നു. ശേഷം കറുത്ത നിറത്തിലെ വസ്ത്രം അണിഞ്ഞ് കൊണ്ട് അവര്‍ പറയുന്നു- ഞാന്‍ കൂടുതല്‍ സുന്ദരിയായി ആരുടേയും ശ്രദ്ധ പിടിച്ചുപറ്റാന്‍ ആഗ്രഹിക്കുന്നില്ല, കാരണം ഇതൊരു ശവസംസ്‌കാരച്ചടങ്ങാണ്.

5

ബ്രൂസിന്റെ ശവസംസ്‌കാരത്തിനായി എന്നോടൊപ്പം തയ്യാറാകൂ, ആര്‍.ഐ.പി. ബ്രൂസ് എന്നും വീഡിയോയുടെ താഴെ അവര്‍ ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്. വീഡിയോ അതിവേഗമാണ് സൈബര്‍ ലോകം ഏറ്റെടുത്തത്. രണ്ട് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റിമായി വന്നിരിക്കുന്നത്. ഈ 92 കാരി കാമുകിയെ പോലെ ആണെങ്കിൽ ജീവിതം എത്ര മനോഹരം ആകുമായിരുന്നുവെന്നാണ് കമന്റുകൾ..

വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+